കാസര്‍കോട്: കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയില്‍ ഓഫീസര്‍ ടി. വിനോദ് കുമാറിനു മുഖ്യമന്ത്രിയുടെ പ്രിസണ്‍ സര്‍വ്വീസ് മെഡല്‍ ലഭിച്ചു. ചെമ്മനാട് സ്വദേശിയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ഇത്തവണത്തെ പ്രിസണ്‍ മെഡല്‍ ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍. സംസ്ഥാനത്ത് 15 പേര്‍ക്കാണ് പ്രിസണ്‍ മെഡല്‍ ലഭിച്ചത്.







