കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 162 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. എന്‍മകജെ പഞ്ചായത്തിലെ ഓര്‍മ്പാടി, ഖണ്ഡിഗെയിലെ അബ്ദുല്‍ അസീസ് ആണ് അറസ്റ്റിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബദിയഡുക്ക എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ആര്‍. ജിഷ്ണുവും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. ഇന്നലെ (വെള്ളി) രാത്രി 10 മണിയോടെ പ്രതിയുടെ വീട്ടിനു മുന്നിലാണ് സംഭവം.
എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പത്തില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മഞ്ജുനാഥ ആള്‍വ കെ, സി.വിജയന്‍, പ്രജിത്ത് കെ.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എ പ്രഭാകര, എന്‍ ജനാര്‍ദ്ദന, ബി വിനോദ്, ടി. ധന്യ, ഡ്രൈവര്‍ എസ്.ജി സാഗര്‍ എന്നിവരും ഉണ്ടായിരുന്നു.







