കാസര്‍കോട് ജില്ലയിലെ 13 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ 13 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. നിയുക്ത രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ രതീഷ് കിഴക്കേ കൊഴുവല്‍, കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം എസ്‌ഐ സി. പ്രകാശന്‍, ചിറ്റാരിക്കാല്‍ അസി. എസ്‌ഐ സുനില്‍ അബ്രഹാം, കാസര്‍കോട് ഡിസിആര്‍ബി എഎസ്‌ഐ എ. സുനില്‍ കുമാര്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി. സുജാത, കാസര്‍കോട് ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പിപി ഷിജു, ചന്തേര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പിവി ഷിജു, കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെവി രതീഷ് കുമാര്‍, കാസര്‍കോട് എസ് എസ് ബിയിലെ എസ്‌ഐ സി. മോഹനന്‍, എം സന്തോഷ് കുമാര്‍, കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍, ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്‌ഐ പികെ അജിത്ത് എന്നിവര്‍ക്കാണ് പൊലീസ് മെഡല്‍ ലഭിച്ചത്. സംസ്ഥാനത്ത് 254 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page