കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ചില്‍ഡ്രന്‍സ് കലാമത്സരം വിജയികള്‍

-പി പി ചെറിയാന്‍ ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി നടത്തിയ ചില്‍ഡ്രന്‍സ് കലാമത്സരം വിജയികളെ പ്രഖ്യാപിച്ചുകുട്ടികളുടെ കലാമത്സരത്തില്‍ പെന്‍സില്‍ ഡ്രോയിംഗ് 7 വയസും അതില്‍ താഴെയും ഇനത്തില്‍ സെറാ തോമസിന് ഒന്നാം സ്ഥാനവും ജോഷ്വ തോമസ്, ദീത്യ ദീപേഷ് എന്നിവര്‍ക്കു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു.പത്തുവയസ്സുവരെയുള്ളവര്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗില്‍ ഒന്നാം സമ്മാനം സാത്വിക് ശ്രീജുവിനും രണ്ടാം സമ്മാനം – ഗ്രേസ് മാടമനക്കും ലഭിച്ചു. ജോഹാന്‍ തോമസസിനാണ് …

മഞ്ചേശ്വരത്ത് കടയിലേക്ക് പോയ ആള്‍ കടലില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കടയിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, സണ്ണടുക്കയിലെ ശേഖര (60) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ കുഞ്ചത്തൂര്‍, കുണ്ടുകൊളക്ക കടലിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള തീരദേശ പൊലീസ് കേസെടുത്തു. ഭാര്യ: രാധ. മക്കള്‍: സുജിത്ത്, സുകേഷ്, സുനില്‍.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സച്ചിതാറൈ മൊഗ്രാല്‍പുത്തൂരിലെ സഹപാഠിയായ നഫീസത്ത് ഷിഫാബയെയും പറ്റിച്ചു; കാസര്‍കോട്ടും ബദിയഡുക്കയിലുമായി മൂന്നു കേസുകള്‍ കൂടി

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുപരമ്പര നടത്തിയ അധ്യാപികയും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ സച്ചിതാറൈയ്‌ക്കെതിരെ പൊലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ നഫീസത്ത് ഷിഫാബയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. സച്ചിതയും പരാതിക്കാരിയും സഹപാഠികളാണ്. സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 1.40 ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഷിഫാബയുടെ പരാതി.എന്‍മകജെ, പെര്‍ളയിലെ നയനകുമാരി (34)യില്‍ നിന്നു 13.90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കര്‍ണ്ണാടകയില്‍ എഫ്.സി.ഐ.യില്‍ ജോലി …

എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയ്ക്കു കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യമില്ല, അറസ്റ്റ് ഉണ്ടാകുമോ?

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ പ്രേരണക്കേസില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.രണ്ടാഴ്ച മുമ്പാണ് നവീന്‍ബാബുവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയ നവീന്‍ബാബുവിനു കണ്ണൂര്‍ കലക്ടറേറ്റില്‍ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കയറിച്ചെന്ന ദിവ്യ നടത്തിയ പ്രസംഗത്തിനു പിറ്റേന്നാളാണ് നവീന്‍ബാബു ജീവനൊടുക്കിയത്. ദിവ്യ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. …

വെടിക്കെട്ട് ദുരന്തം: ഗുരുതരമായ വീഴ്ചയെന്ന് ജില്ലാ പൊലീസ് മേധാവി ശില്‍പ; അനുമതി തേടിയില്ലെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍,ഡിഐജി രാജ്പാല്‍ മീണ ദുരന്തസ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ടു ദുരന്തത്തിനു ഇടയാക്കിയത് ഗുരുതര വീഴ്ച മൂലമാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ അഭിപ്രായപ്പെട്ടു. ചുരുങ്ങിയ സ്ഥലത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പടക്കങ്ങള്‍ ശേഖരിച്ചുവച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും-അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.വെടിക്കെട്ട് നടത്തിയത് യാതൊരു തരത്തിലുമുള്ള അനുമതിയും കൂടാതെയാണെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തിനു സമീപത്ത് …

വെടിക്കെട്ട് ദുരന്തം: 8 പേര്‍ക്കെതിരെ കേസ്; ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയും കസ്റ്റഡിയില്‍

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ നീലേശ്വരം പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നു മൊഴിയെടുത്തു വരികയാണ്. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഓരോ തെയ്യങ്ങളും അരങ്ങിലെത്തുമ്പോള്‍ ഓരോ മാലപ്പടക്കങ്ങള്‍ പൊട്ടിക്കുകയാണ് രീതിയെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പൊലീസിനു നല്‍കിയ മൊഴി. ഇതിനായി ഒരുക്കി വച്ച പടക്കങ്ങള്‍ക്കു മേല്‍ തീപ്പൊരി വീണതാണ് അപകടത്തിനു കാരണമായതെന്നും മൊഴി നല്‍കിയതായി അറിയുന്നു.

വെടിക്കെട്ട് ദുരന്തം; തെയ്യം കാണാനെത്തിയത് 5000ല്‍ അധികം പേര്‍, പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചേറ്റം ദര്‍ശിക്കാന്‍ എത്തിയത് 5000ല്‍ അധികം പേരെന്ന് പ്രാഥമിക കണക്ക്. ക്ഷേത്രമുറ്റത്തും പരിസരങ്ങളിലും ജനസാഗരമായിരുന്നു. ഈ സമയത്താണ് ദുരന്തം ഉണ്ടായത്. കരിമരുന്നു പ്രയോഗമാണെന്നാണ് ആദ്യം കരുതിയിരുന്നത്. അതിനാല്‍ ആള്‍ക്കാര്‍ സ്ഥലത്തു നിന്നു മാറിയില്ല. വലിയ സ്‌ഫോടനവും തീയും പുകയും ഉയര്‍ന്നതോടെയാണ് ആള്‍ക്കാര്‍ക്ക് സംഭവം എന്താണെന്നു വ്യക്തമായതും ഓടിമാറാന്‍ ശ്രമിച്ചതും. പരിക്കേറ്റ 157 പേരില്‍ സ്ത്രീകളും കുട്ടികളുമാണ്. ഇവരില്‍ പലര്‍ക്കും വീഴ്ചയിലാണ് പരിക്കേറ്റത്.

നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം; 157 പേര്‍ക്ക് പരിക്ക്, 14 പേരുടെ നില അതീവ ഗുരുതരം, അഞ്ചു പേര്‍ വെന്റിലേറ്ററില്‍

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേര്‍ വിവിധ ആശുപത്രികളിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. 15 പേര്‍ അതീവ ഗുരുതര നിലയിലും ചികിത്സയിലാണ്. ബിജു, വിഷ്ണു, ഷിബിന്‍രാജ് എന്നിവര്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. പൊള്ളലേറ്റ 157 പേരില്‍ നൂറോളം പേരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ് ആശുപത്രി, കണ്ണൂര്‍ മിംസ് ആശുപത്രി, ബേബി …

ബദിയടുക്കയിലെ വ്യാപാരി കാന്തിലത്തെ സൂഫി അന്തരിച്ചു

ബദിയടുക്ക: ഖാജാഗ്‌ളാസ് ട്രേഡേഴ്‌സ് ഉടമ കാന്തിലത്തെ സൂഫി(65)അന്തരിച്ചു. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് സഹവേസ്, ഫൈസല്‍, സബ്‌നാഷ്, പരേതയായ മുബീന. മരുമക്കള്‍: നൂറുദ്ധീന്‍, ഖലീല്‍, ബന്‍സീറ.സഹോദരന്‍: അബ്ദുല്ലകുഞ്ഞി(ജീലാനി ചിക്കന്‍സെന്റര്‍ ബദിയടുക്ക).

നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

കണ്ണൂര്‍: നിയന്ത്രണം വിട്ട മിനിലോറി ദേഹത്തേക്ക് മറിഞ്ഞു വീണു തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടുപേര്‍ മരിച്ചു. പയ്യന്നൂര്‍, കല്ലേറ്റിന്‍കടവിലെ ദാമോദരന്റെ ഭാര്യ പി.വി ശോഭ (55), പരേതനായ നാരായണന്റെ ഭാര്യ ടി.വി യശോദ (65) എന്നിവരാണ് മരിച്ചത്. ശോഭ സംഭവസ്ഥലത്തും യശോദ ആശുപത്രിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കല്ലേറ്റിന്‍കടവിലെ വി.പി ലേഖ (48)യെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ രാമന്തളി, കുരിശുമുക്കിലാണ് അപകടം. റോഡ് പണിയിലേര്‍പ്പെട്ട തൊഴിലാളികളാണ് …

പനയില്‍ നിന്നു കുളത്തില്‍ വീണു വൃദ്ധന്‍ മരിച്ചു

കാസര്‍കോട്: പനയില്‍ കയറിയ ആള്‍ അതിന്റെ ചുവടിനടുത്തുള്ള കുളത്തില്‍ വീണു മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെട്ടണിഗെ, കാക്കബെട്ടു ഹൗസിലെ ബാബുനായിക് (60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആദൂര്‍ പൊലീസ് കേസെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി, ചാമുണ്ഡിക്കുന്ന്, തുമ്പോടിയിലെ എങ്കപ്പു നായികിന്റെ മകള്‍ ഇ. സൗമ്യ(32)ആണ് ജീവനൊടുക്കിയത്. ബിരുദാനന്തരബിരുദധാരിയാണ് സൗമ്യ. മാതാവ്: സുന്ദരി. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, രമ്യ. രാജപുരം പൊലീസ് കേസെടുത്തു.

പ്രമുഖ പണ്ഡിതന്‍ പള്ളത്തടുക്ക പരമേശ്വരഭട്ട് അന്തരിച്ചു

ബദിയടുക്ക: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പള്ളത്തടുക്ക പരമേശ്വര ഭട്ട് (85) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് ഉഡുപ്പിയിലെ മകന്‍ സുബ്രഹ്‌മണ്യയുടെ വീട്ടിലായിരുന്നു അന്ത്യം. വൈദികനായ അദ്ദേഹം 60 വര്‍ഷത്തിലേറെയായി സാമൂഹിക സേവന രംഗത്ത് സജീവമാണ്. കൂടാതെ നിരവധി ഭജനാ മന്ദിരം, ദൈവസ്ഥാനങ്ങളില്‍ പ്രതിഷ്ഠ നടത്തിയിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പരേതനായ സുബ്രായ ഭട്ട്-പരമേശ്വരി ദമ്പതികളുടെ മകനാണ്. ഭാര്യ ജാഹ്നവി, മക്കള്‍: സുബ്രഹ്‌മണ്യ ഭട്ട്, ശിവശങ്കര്‍ ഭട്ട്, ശശിധര്‍ ഭട്ട്, മരുമക്കള്‍: മുരളീധര്‍, സ്വര്‍ണ ഗൗരി, …

സഹോദരനെയും സുഹൃത്തിനെയും അക്രമിച്ചതു ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: സഹോദരനെയും സുഹൃത്തിനെയും അക്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. കൊല്ലം, കണ്ണനല്ലൂര്‍, മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. രാത്രി പത്തരയോടെ നവാസ് അക്രമ സംഭവം ഉണ്ടായ സ്ഥലത്ത് കാര്യങ്ങള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകം …

‘നായപരാമര്‍ശം’ തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍: എന്‍.എന്‍ കൃഷ്ണദാസ്

പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചു നടത്തിയ നായപരാമര്‍ശം തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു മുന്‍ എം.പി.യും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു.നായപരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്കു മുന്നില്‍ താന്‍ പൊട്ടിത്തെറിച്ചതു ബോധപൂര്‍വ്വമാണ്-അദ്ദേഹം തുടര്‍ന്നു പറഞ്ഞു.പാര്‍ട്ടിയുമായി കഴിഞ്ഞ ദിവസം ഭിന്നത പ്രകടിപ്പിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിന്റെ വീടിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കാവല്‍ നിന്നതു ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പട്ടികളെന്നു താന്‍ പേരെടുത്തു …

സിപിഎം തന്നെ തഴഞ്ഞുവെന്ന് കാരാട്ട് റസാഖ്; മന്ത്രി റിയാസിനെതിരെയും വിമര്‍ശനം; രണ്ടും കല്‍പ്പിച്ചെന്ന് സൂചന

കോഴിക്കോട്: സിപിഎം തന്നെ തഴഞ്ഞുവെന്നും താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചില്ലെന്നും മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് ആരോപിച്ചു. പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.പി.വി അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.റസാഖ് നേരത്തെ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് റസാഖ് പത്രസമ്മേളനം നടത്തിനിലപാട് വ്യക്തമാക്കിയത്.മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. …

എ.ഡി.എമ്മിന്റെ മരണം: ദിവ്യയ്‌ക്കെതിരെ ധൃതിപിടിച്ച് നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബു ആത്മഹത്യ ചെയ്ത കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ തിടുക്കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണ. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതു അനുസരിച്ചു മാത്രം നടപടി വേണ്ടതുള്ളുവെന്നും യോഗം തീരുമാനിച്ചു. കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ടു പോകട്ടെയെന്നും യോഗത്തില്‍ ധാരണയായി.അതേ സമയം എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ച ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉയര്‍ന്നു വന്നില്ലയെന്നാണ് സൂചന.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് തലശ്ശേരി കോടതി പരിഗണിക്കുക.

കാഞ്ഞങ്ങാട്ട് ജന്മദിനാഘോഷ പരിപാടിക്കിടയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; ഒളിവില്‍ പോയ പ്രതികളെ ഗോവയിലെ റിസോര്‍ട്ടില്‍ വച്ച് പിടികൂടി

കാസര്‍കോട്: ജന്മദിനാഘോഷ പരിപാടി നടക്കുന്നതിനിടയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, അജാനൂര്‍, ഇട്ടമ്മലിലെ അഫ്‌സല്‍, ഹൊസ്ദുര്‍ഗ് കുശാല്‍ നഗറിലെ നൗഷാദ്, ആറങ്ങാടിയിലെ റാസിഖ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.ടി.പി സൈഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ആറങ്ങാടിയിലെ ഷാഫിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒക്ടോബര്‍ 10ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇട്ടമ്മല്‍ ഇക്ബാല്‍ സ്‌കൂളിനു സമീപത്തെ കെ.സി …