കാപ്പാ നിയമം ലംഘിച്ചു നാട്ടിൽ തിരിച്ചെത്തി; യുവാവിനെ പിടികൂടി ജയിലിലടച്ചു

കാസർകോട്:കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അനുമതി കൂടാതെ ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്നു ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ജില്ലയിലേക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശി സുധീഷ് കെ (25 ) യെ ആണ് അറസ്റ്റു ചെയ്തത്. ഉത്തരവ് ലംഘിച്ചു കൊണ്ട് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും മറ്റും കറങ്ങി നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഹോസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇയാളെ ഇക്കഴിഞ്ഞ ഫെബ്രുവരി മാസമാണ് കണ്ണൂർ റേഞ്ച് ഡി ഐ ജി ആറ് മാസക്കാലത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയത്.

ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വരുൺ പി വി, സീനിയർ സിവിൽ പോലീസ് ഓഫീസർ സനീഷ് കുമാർ , സിവിൽ പൊലീസ് ഓഫീസർ അനൂപ് മാണിയാട്ട്, പി പി രമിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page