ചീമേനി ഫെസ്റ്റിന് തിരിതെളിഞ്ഞു

ചീമേനി :മുണ്ട്യ കളിയാട്ടത്തോടനുബന്ധിച്ചു സിപ്റ്റ ചീമേനി മെയ്‌ 3 മുതൽ 15 വരെ സംഘടിപ്പിക്കുന്ന ചീമേനി ഫെസ്റ്റ്ന് തിരിതെളിഞ്ഞു. എം രാജഗോപാലൻഎo.എൽ.എ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും കയ്യൂർ – ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എ ജി അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു.എം.കെ നളിനാക്ഷൻ.കെ.രാജൻ . മുഹമ്മദ് കൂളിയാട് . പി.കെ അബ്ദുൾ ഖാദർ.കെ.കരുണാകരൻ പ്രസംഗിച്ചു. ഫെസ്റ്റ് ലോഗോ തയ്യാറാക്കിയ സ്റ്റെഫി ഭീമനടിയെ ഉപഹാരം നൽകി അനുമോദിച്ചു ഫെസ്റ്റ് ജനറൽ കൺവീനർ പി വി മോഹനൻ സ്വാഗതവും സംഘാടക സമിതി വർക്കിംഗ് ചെയർമാൻ സുഭാഷ് അറുകര നന്ദിയും പറഞ്ഞു. തുടർന്ന് ഉത്തര മേഖല കൈകൊട്ടിക്കളി മത്സരം അരങ്ങേറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page