ഹൽദി ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; വിവാഹ തലേന്ന് വധുവിന് ദാരുണാന്ത്യം

ലക്നൗ: വിവാഹത്തിന്റെ തലേദിവസം ഹൽദി ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ നവവധു കുഴഞ്ഞു വീണു മരിച്ചു. ദിക്ഷ(22) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഉത്തർപ്രദേശിലെ ഇസ്ലാംനഗറിലാണ് സംഭവം. തിങ്കളാഴ്ചയാണ് ദിക്ഷയും സൗരവുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി ഞായറാഴ്ച രാത്രി സംഘടിപ്പിച്ച ഹൽദി ചടങ്ങിൽ സഹോദരിമാർക്കും ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിക്ഷ മുറിയിലേക്കു പോയി. ബന്ധുക്കൾ തട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടർന്ന് കതക് പൊളിച്ചു അകത്തു പ്രവേശിച്ചപ്പോൾ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page