കുമ്പള: കുമ്പള പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉൾപ്പെടുന്ന ചളിയങ്കോട് ,ബണ്ണാത്തം കടവ്, കുത്തുബി നഗർ മടിമുഗർ തുടങ്ങിയ പ്രദേശങ്ങളിലെ നൂറിൽ അധികം വീടുകളും, കൃഷിയിടങ്ങളും കനത്ത വോൾട്ടേജ് ക്ഷാമം നേരിടുന്നു. ഇതുമൂലം വലിയ തോതിൽ ജലം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃത്യമായി വോൾട്ടേജ് ലഭിക്കാത്തതിനാൽ വേനൽക്കാലത്തും മറ്റും ജലം പമ്പ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടു രൂക്ഷമാവുക കയും ചെയ്യുന്നു. വീടുകളിൽ അത്യാവശ്യ ഉപകരണങ്ങൾ പോലും കൃത്യമായി പ്രവർത്തിക്കാൻ കഴിയാതാവുകയും ഉപകരണങ്ങൾക്ക് വോൾട്ടേജിന്റെ വ്യതിയാനം മൂലം കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു.കൃഷിയിടങ്ങളും തോട്ടങ്ങളും കൂടുതലുള്ള ഈ പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ഈ പ്രദേശത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് കെ കെ പുറം വാർഡ് കമ്മിറ്റി കുമ്പള കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയരോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.മുസ്ലിം ലീഗ് ഭാരവാഹികളായ വി പി അബ്ദുൽ ഖാദർ, അബ്ദുല്ല ചെളിയങ്കോട്, എം അബ്ദുല്ല, ജംഷീർ,റാസിക് എന്നിവർ സംബന്ധിച്ചു.
