ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു വധഭീഷണി. താരത്തെ കൊലപ്പെടുത്തുമെന്ന ഇമെയിൽ സന്ദേശം ഞായറാഴ്ചയാണ് ലഭിച്ചത്. രാജ്പുത്ത് സിന്ദർ എന്നയാളാണ് ഒരു കോടി രൂപ നൽകണമെന്നും അല്ലാത്ത പക്ഷം വധിക്കുമെന്നും ഭീഷണിപ്പെടുത്തിയത്. ഷമിയുടെ സഹോദരൻ ഹസീബിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിലവിൽ ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുകയാണ് ഷമി. കഴിഞ്ഞ മാസം ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ഇമെയിലിലൂടെ വധഭീഷണി ലഭിച്ചിരുന്നു.
