പാലും പത്രവും വാങ്ങിക്കാന്‍ പോയ ആള്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: പാലും പത്രവും വാങ്ങാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, ഫയര്‍സ്‌റ്റേഷനു സമീപത്തെ സുരേഷ് കാമത്ത് (62) ആണ് മരിച്ചത്. കറന്തക്കാട് സീഡ് ഫാമിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് സുരേഷ് കാമത്ത് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. പൊലീസില്‍ പരാതി നല്‍കി അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം തിങ്കളാഴ്ച രാവിലെ കുളത്തില്‍ കാണപ്പെട്ടത്.
ഭാര്യ: പൂര്‍ണ്ണിമ കാമത്ത്. മക്കള്‍: വിക്രമകാമത്ത്, അനന്ത കാമത്ത്. മരുമകള്‍: അമൃത. സഹോദരങ്ങള്‍: രമേശ് കാമത്ത്, രാജാരാമ കാമത്ത്, ഹേമലത വൈ (നീലേശ്വരം)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page