പരശുരാം എക്സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ മാലയും മൊബൈല്‍ ഫോണും മോഷ്ടിച്ചു; പിടിവലിക്കിടെ സ്ത്രീയുടെ കഴുത്തിന് പരിക്ക്
തിരുവനന്തപുരം: പരശുരാം എക്സ്പ്രസില്‍ മോഷണം. ഇന്നലെ പരശുരാം എക്സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു മോഷണം. ട്രെയിന്‍ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണും മാലയും മോഷ്ടിച്ച് കള്ളന്‍ കടന്നുകളയുകയായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ഉറങ്ങുന്നതിനിടെ അടുത്തെത്തിയ മോഷ്ടാവ് കഴുത്തില്‍ കിടന്ന മാലയും മൊബൈല്‍ ഫോണുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്ത് ചാടി. കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുന്നതിനിടെ …