റിയാലിറ്റി ഷോയിൽ അവസരം വാഗ്ദാനം ചെയ്തു; വിവാഹ വാഗ്ദാനം നൽകി പീഡനം: നടൻ അജാസ് ഖാനെതിരെ കേസ്

മുംബൈ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഹിന്ദി സിനിമ നടൻ അജാസ് ഖാനെതിരെ പൊലീസ് കേസെടുത്തു. താൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയായ ഹൗസ് അറസ്റ്റിൽ അവതാരകയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് അജാസ് സമീപിച്ചതെന്ന് 30 വയസ്സുകാരിയുടെ പരാതിയിൽ പറയുന്നു. ഷൂട്ടിങ്ങിനിടെ വിവാഹ വാഗ്ദാനം നടത്തുകയും ഇവരുടെ വീട്ടിലെത്തി പീഡിപ്പിക്കുകയുമായിരുന്നു.
നേരത്തേ ഹൗസ് അറസ്റ്റ് ഷോയിൽ മത്സരാർഥികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചതിനു അജാസിനെതിരെ കേസെടുത്തിരുന്നു. സെക്സ് പൊസിഷനുകളെക്കുറിച്ച് അറിയാമോയെന്നും അഭിനയിച്ചു കാണിക്കാനും ഇയാൾ പറഞ്ഞത് പ്രതിഷേധങ്ങൾക്കു ഇടയാക്കിയിരുന്നു.
അജാസ് അവതരിപ്പിക്കുന്ന ഹൗസ് അറസ്റ്റ് ഷോ ഉല്ലു ഒടിടി പ്ലാറ്റ്ഫോമിലാണ് സംപ്രേഷണം ചെയ്യുന്നത്. 2009 മുതൽ സിനിമ മേഖലയിൽ സജീവമായ നടൻ ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page