കാസര്‍കോട്: 18കാരിയെ ബസ് യാത്രക്കിടയില്‍ കാണാതായി. ചെര്‍ക്കള, പാടി, മീത്തല്‍ എടനീരിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ നിര്‍മ്മല (18) യെ ആണ് കാണാതായത്. ഹുന്‍സൂര്‍ താലൂക്കിലെ മംഗ്‌ളൂരു മാല, ഹരിണഹള്ളി സ്വദേശിനിയാണ്.
മൈസൂരിലായിരുന്ന യുവതി ഞായറാഴ്ച ഉച്ചക്ക് 2.30 മണിക്കാണ് ചെര്‍ക്കളയിലുള്ള മുത്തച്ഛന്റെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരിച്ചത്. എന്നാല്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും യുവതി ചെര്‍ക്കളയില്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് മുത്തച്ഛനായ ശരവണ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497970103, 9495776607 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് വിദ്യാനഗര്‍ പൊലീസ് അറിയിച്ചു.







