കോഴിക്കോട്: ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ലക്ഷത്തില്‍പ്പരം രൂപ കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. താമരശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ മനോജ് അബ്രഹാം ആണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടർന്നാണ് സബ് രജിസ്ട്രാര്‍ സനില്‍ ജോസിനെതിരെ അഴിമതി നിരോധന നിയമപ്രകാരം ഉത്തര മേഖലാ വിജിലന്‍സ് എസ്പി പി. ബാലകൃഷ്ണന്‍ നായര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.








