കാസര്‍കോട്: പെരിയ, കല്യോട്ട് ഭഗവതി ക്ഷേത്രം കഴകം തിരുവായുധ ആചാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ചെരുമ്പപ്പാറയിലെ പയങ്ങപ്പാടന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഏതോ മാനസിക വിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ലീല. മക്കള്‍: രതീഷ്, ജനീഷ്, മാലിനി. സഹോദരങ്ങൾ: ഗംഗാധരന്‍ (കനിയംകുന്ന്), ഗോവിന്ദന്‍ (കൊമ്പങ്ങാനം ), ചന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍ പെരിയ ബസാര്‍), യശോദ, ശാന്ത, കാര്‍ത്യായനി, പരേതനായ കുഞ്ഞിക്കണ്ണന്‍.







