കൊച്ചി: സ്വര്‍ണ്ണത്തിന് ഇന്ന് (തിങ്കൾ ) രണ്ട് തവണ വിലയിടിഞ്ഞു.
രാവിലെ 1840 രൂപയുടെ കുറവാണുണ്ടായത്. ഉച്ചക്ക് 800 രൂപ കൂടി കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് വില 1,09,320 രൂപയായി ഇടിഞ്ഞു. ഉച്ചക്ക് ശേഷം ഗ്രാമിന് 100 രൂപ കുറഞ്ഞു. 13665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
ലോക സ്വര്‍ണ്ണമാര്‍ക്കറ്റിലുണ്ടായ വിലയിടിവാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില കുറയാന്‍ ഇടയാക്കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിന് ബാരലിന് 107.77 ഡോളര്‍ വിലയായിട്ടുണ്ട്. വെള്ളിക്ക് സംസ്ഥാനത്ത് രാവിലെ അഞ്ചു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 240 രൂപയായിട്ടുണ്ട്.








