ദസറ മഹോത്സവം പോത്തോട്ട മത്സരത്തിലേക്ക് പുത്തൂരിൽ നിന്ന് 160 ജോഡി പോത്തുകൾ

പുത്തൂർ ( ദക്ഷിണ കർണാടക): തുളുനാടിന്റെ ആവേശമായ പോത്തോട്ട മത്സരത്തിന് മൈസൂർ ഒരുങ്ങുന്നു. ദസറ മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 18 , 19 തീയതികളിൽ മൈസൂരിൽ നടക്കുന്ന കമ്പളയിൽ പങ്കെടുക്കാൻ പുത്തൂരിൽ നിന്ന് 160 ജോഡി പോത്തുകൾ തയ്യാറായിക്കഴിഞ്ഞു. ഒക്ടോബർ 16ന് രാവിലെ 10.30ന് പുത്തൂർ മഹാലിങ്കേശ്വര ക്ഷേത്ര സന്നിധിയിൽ നിന്ന് മത്സരാർത്ഥികളും ഓട്ടക്കാരും മൈസൂരിലേക്ക് പുറപ്പെടും .രാത്രി മൈസൂരിലെത്തും. പോത്തോട്ട മത്സരത്തിന് 147 മീറ്റർ കമ്പള ട്രാക്കുകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഒക്ടോബർ 10ന് അഞ്ച് ജോഡി പോത്തുകളുടെ ട്രയൽ പോത്തോട്ട മത്സരം നടക്കും. തുളുനാടിന്റെ പരമ്പരാഗത കായിക വിനോദത്തിന്റെ ആവേശം പങ്കുവയ്ക്കാൻ ഇരുപതിനായിരം കാണികൾക്ക് ഇരിക്കാനുള്ള സംവിധാനവും അഞ്ചേക്കർ സ്ഥലത്ത് ഭക്ഷണശാലയും ഒരുങ്ങി കഴിഞ്ഞു. ദസറ മഹോത്സവത്തിന് കുറഞ്ഞത് 25 ലക്ഷം പേർ പങ്കെടുക്കുമെന്ന് കരുതുന്നു. പോത്തോട്ട മത്സരത്തിൽ സീനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന ഓരോ ജോഡിക്കും 65000 രൂപ വീതം കർണാടക സർക്കാർ നൽകും.ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന ഓരോ ജോഡിക്കും 50000 രൂപ വീതം നൽകുന്നതാണ്. സീനിയർ വിഭാഗത്തിൽ ജേതാക്കളാവുന്ന ജോഡികൾക്ക് 16 ഗ്രാം സ്വർണ മെഡലും രണ്ടാം സ്ഥാനക്കാർക്ക് 8 ഗ്രാം സ്വർണ്ണ മെഡലും സമ്മാനിക്കുമെന്നു കർണാടക സ്റ്റേറ്റ് കമ്പള അസോസിയേഷൻ പ്രസിഡന്റ് ഐകല ബാവ ദേവി പ്രസാദ് ഷെട്ടി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page