കൊല്ലം: സ്വയം ഒരുക്കിയ ചിതയില്‍ ചാടി 55 കാരന്‍ മരിച്ചു.
കൊല്ലം ചാത്തിനാങ്കുളം താഹ മുക്കിലെ പൂജ സ്റ്റോര്‍ ഉടമ ഹരീന്ദ്രന്‍ പിള്ള(55)യാണ് ആത്മഹത്യ ചെയ്തത്. ഇന്നു 11 മണിയോടെയായിരുന്നു സംഭവം.
വീടിന്റെ പിന്നാമ്പുറത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍ക്കാര്‍ എത്തിയെങ്കിലും അതിനു മുമ്പു ഹരീന്ദ്രന്‍ പിള്ള മരിച്ചിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു ഹരീന്ദ്രനെന്നു പറയുന്നു. വീടിന്റെ പിന്‍വശത്ത് ചിത തയ്യാറാക്കിയ ശേഷം ഹരീന്ദ്രന്‍ പിള്ള അതില്‍ ചാടുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. കുടുംബവുമായി അകന്നു കഴിയുന്നതുമൂലമുള്ള ഒറ്റപ്പെടലും നിരാശയുമായിരിക്കാം കാരണമെന്നു പറയുന്നുണ്ട്. പൊലീസ് അന്വേഷണമാരംഭിച്ചു.







