പോലീസുകാരന്റെ അർപ്പണബോധം: പോലീസിനെ വെട്ടിച്ചു മുന്നൂറ് കിലോ പാൻ മസാല കടത്തുകയായിരുന്ന കാറിനു മുകളിൽ പറ്റിപ്പിടിച്ചു കിടന്നു ലഹരി കടത്തുകാരെ പിടികൂടി

ബംഗളൂരു :300 കിലോ നിരോധിത പാൻ മസാലയുമായി പോലീസിനെ വെട്ടിച്ച് അമിത വേഗതയിൽ ഓടിച്ച് പോകാൻ ശ്രമിച്ച കാറിനു മുകളിൽ ചാടിക്കയറി പറ്റിപ്പിടിച്ചു കിടന്ന പോലീസുകാരന്റെ തന്ത്രപൂർവ്വമായ കർമ്മോത്സുകതയെ തുടർന്ന് 300 കിലോഗ്രാം പാൻ മസാലയും കാറും അതിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പിടികൂടി. ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കടത്തുകയായിരുന്ന പാൻ മസാല കോവിൽ പാളയത്തു പോലീസ് എസ്ഐയും പോലീസുകാരനും നടത്തിക്കൊണ്ടിരുന്ന വാഹന പരിശോധനയ്ക്കിടയിലാണ് ശ്രദ്ധയിൽപ്പെട്ടത്. കാറിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന മസാല പരിശോധിക്കുന്നതിനിടയിൽ പാൻ മസാല സംഘം എസ് ഐ വിഘ്നേഷിനെ തള്ളിയിട്ട ശേഷം അമിതവേഗതയിൽ കാർ ഓടിച്ചു പോവുകയായിരുന്നു. ഇത് കണ്ട പോലീസുകാരൻ വേൽമുരുകൻ അതിവേഗതയിൽ ഓടുന്ന കാറിനു മുകളിൽ നൊടിയിടയിൽ ചാടിക്കയറി പറ്റിപ്പിടിച്ചു കിടന്നു. ബ്രേക്ക് ചെയ്തും വെട്ടിച്ച് തിരിച്ചും കാറിന് മുകളിൽ നിന്ന് പൊലീസുകാരനെ മറിച്ചിടാൻ വാൻ മസാലസംഘം പഠിച്ച പണി പതിനെട്ടും ശ്രമിച്ചെങ്കിലും വേൽമുരുകൻ കാറിനുമുകളിൽ സാഹസികമായി പറ്റിപ്പിടിച്ചു കിടന്നു. ഇതിനിടയിൽ മറ്റു പോലീസ് സ്റ്റേഷനുകളിൽ നിന്ന് ആംബുലൻസും പോലീസ് ജീപ്പുകളും കാറിനെ പിന്തുടർന്നു. ഒടുവിൽ 40 കിലോമീറ്റർ ഓടിയിട്ടും രക്ഷപ്പെടാനുള്ള വഴി യടഞ്ഞ് പാൻ മസാല കടത്തുസംഘം കാർ അവിനാശിയിലെ ഹോട്ടലിനു മുന്നിൽ നിർത്തി ഓടി രക്ഷപ്പെട്ടു. പിന്തുടർന്നിരുന്ന പോലീസ് സംഘം മൂന്നു പേരെയും ഓടിച്ചിട്ട് പിടിച്ചു. പോലീസുകാരന്റെ തൊഴിലിനോടുള്ള കൂറിനെയും ധീരതയേയും സാമൂഹ മാധ്യമം പ്രകീർത്തിച്ചു. ജീവൻ പോലും പണയം വെച്ച് പോലീസുകാരൻ പ്രകടിപ്പിച്ച ചുമതലാ ബോധം ധീരവും മാതൃകാപരവുമാണെന്നു സാധാരണ ജനങ്ങളും അഭിനന്ദിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page