കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റിനെ കാണാതായി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, കൊവ്വല്‍ വളപ്പ് ഹൗസിലെ നന്ദന (23) യെയാണ് കാണാതായത്. പതിവ് പോലെ ഇന്നലെ (തിങ്കള്‍) രാവിലെ 8 മണിക്ക് ജോലിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രിയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിതാവ് ബേഡകം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







