കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍ വച്ച് യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. വയനാട് സ്വദേശിയായ ബിജു സി.ജെ എന്ന ആന്റണി ബിജു (44)വിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡിന്റെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
2016ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതി നല്‍കിയ പരാതി പ്രകാരം ബലാൽസംഗത്തിനു കേസെടുത്ത പൊലീസ് പ്രതിയെ അപ്പോൾ തന്നെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് റിമാന്റ് കാലാവധി കഴിഞ്ഞ് ഇറങ്ങിയ പ്രതി മുങ്ങി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.







