മര്‍ദ്ദനം ഭയന്ന് മദ്രസ വിദ്യാര്‍ത്ഥിനി നാടുവിട്ട സംഭവം: ഉസ്താദിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു; പിന്നാലെ മദ്രസ കമ്മിറ്റി അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കി

കാസര്‍കോട്: പാഠഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ 12വയസ്സുള്ള മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഉസ്താദിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ അധ്യാപകനായ മലപ്പുറം സ്വദേശിയെ യാണ് താക്കീതു നല്‍കി വിട്ടയച്ചത്. സംഭവത്തില്‍ ആരും പരാതി നല്‍കാത്ത സാഹചര്യത്തിലാണ് വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടപടിക്ക് പിന്നാലെ ആരോപണ വിധേയനായ ഉസ്താദിനെ മദ്രസ കമ്മിറ്റി ജോലിയില്‍ നിന്നു ഒഴിവാക്കി.
ശനിയാഴ്ച രാവിലെ 6.45 മണിക്ക് മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതയതോടെയാണ് നാടകീയ സംഭവ പരമ്പരകള്‍ക്ക് തുടക്കമായത്. പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മംഗ്‌ളൂരുവില്‍ കണ്ടെത്തുകയായിരുന്നു. പാഠഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ അടിച്ചിരുന്നുവെന്നും ഭയം കാരണം മദ്രസയിലേക്ക് പോകാതെ ട്രെയിന്‍ കയറി സ്ഥലം വിടുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി. ഇതേ തുടര്‍ന്ന് മലപ്പുറത്തായിരുന്ന അധ്യാപകനെ പൊലീസ് ഇന്നലെ (തിങ്കള്‍) ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page