ബേക്കലില്‍ മത്സ്യ തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കല്‍ പാലത്തിനു സമീപത്ത് മത്സ്യ തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഗോപാലന്‍ (64) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പുഴയില്‍ ഇട്ടിരുന്ന വലയെടുക്കാന്‍ പോകുന്നതിനിടയില്‍ അബദ്ധത്തില്‍ ട്രെയിനിടിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. ഇന്ന് (ചൊവ്വ) രാവിലെ 8.15 മണിയോടെയാണ് അപകടം. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. ഭാര്യ: പുഷ്പ. മക്കള്‍: വിനീത്, വിശാല്‍. ഒരു മരുമകള്‍;സിലു സരസൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page