കാസര്‍കോട്: ഭര്‍ത്താവ് വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവതിയെ വീട്ടു പറമ്പില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചതായി പരാതി. നീലേശ്വരം, തൈക്കടപ്പുറത്തെ 32 കാരിയുടെ പരാതി പ്രകാരം നിഷാദ് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
നിഷാദിന്റെ വിവാഹം പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് മുടക്കിയെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അസഭ്യം പറഞ്ഞതായും യുവതിയെയും മക്കളെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരിലാണ് അക്രമമെന്ന് കൂട്ടിച്ചേര്‍ത്തു.







