ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നു കെ. സുരേന്ദ്രനും അനില്‍ ആന്റണിയും

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.സംസ്ഥാനത്ത് നിന്നു കെ. സുരേന്ദ്രനും അനില്‍ ആന്റണിയും മാത്രമാണ് ലിസ്റ്റിലുള്ളത്. ദേശീയ വൈസ് പ്രസിഡന്റായിരുന്ന എപി അബ്ദുല്ല കുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പുതിയ ഭാരവാഹികളില്‍ സുരേന്ദ്രനും അനില്‍ ആന്റണിയും ദേശീയ സെക്രട്ടറിമാരാണ്. ബിഎല്‍ സന്തോഷാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി. ട്രഷറര്‍ പീയുഷ് ഗോയല്‍.വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്‍), തീരഥ് സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), രാംമാധവ് (ഡല്‍ഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി പുരന്ദേശ്വരി (ആന്ധ്രപ്രദേശ്), രേഖവര്‍മ്മ (ഉത്തര്‍പ്രദേശ്), വര്‍ഷാബെന്‍ …

മഞ്ചേശ്വരം, മിയാപ്പദവില്‍ വ്യാപാരിയെ കടയില്‍ കയറി ഭീഷണിപ്പെടുത്തി; ആകാശത്തേയ്ക്ക് വെടിവച്ചു, കാറില്‍ കടന്നു കളഞ്ഞ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍

കാസര്‍കോട്: ഒരിടവേളയ്ക്കു ശേഷം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെടിവെയ്പ്. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് രണ്ടുമണിയോടെ മിയാപ്പദവ്, ബട്ട്യപ്പദവിലാണ് സംഭവം.ബട്ട്യപ്പദവിലെ ജനറല്‍ സ്റ്റോര്‍സ് ഉടമയായ ശുഹൈബ് മൊയിന്‍ ഷേഖ് ആണ് ഭീഷണിക്കിരയായത്.ചാരനിറത്തിലുള്ള ആള്‍ട്ടോ കാറില്‍ എത്തിയ നിരവധി കേസുകളില്‍ പ്രതിയായ മിയാപദവ് റഹീം, ഖാദര്‍ മദങ്കല്ല് എന്നിവരാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് ശുഹൈബും മച്ചംപാടി സ്വദേശിയും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ശുഹൈബിനെ ഭീഷണിപ്പെടുത്തിയ ശേഷം …

ചിങ്ങം പിറന്നു; നാടെങ്ങും കര്‍ഷക ദിനാഘോഷം

കാസര്‍കോട്: ചിങ്ങം പിറന്നു;നാടെങ്ങും പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനം ആഘോഷിച്ചു. അതാതു പഞ്ചായത്തുകളിലെ മികച്ച കര്‍ഷകരെ ആദരിക്കലായിരുന്നു പ്രധാന പരിപാടി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കര്‍ഷകദിനാഘോഷ പരിപാടി കെ. നീലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സികെ സബിത ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി പി.കെ മഞ്ജിഷ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് …

പത്തനംതിട്ടയില്‍ പ്രിയദര്‍ശിനി ബസിനെ ഒരു മുതലാളിയുടെ 16 സ്വകാര്യ ബസ്സുകള്‍ റോഡില്‍ നിറുത്തിയിട്ടു വഴി തടഞ്ഞു; പൊലീസ് ഇടപെട്ടു

പത്തനംതിട്ട: കെ എസ് ആര്‍ ടി സിയുടെ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് ഒരു സ്വകാര്യ ബസുടമ തന്റെ 16 ബസ്സുകള്‍ റോഡില്‍ നിരത്തി നിറുത്തി തടഞ്ഞു.തണ്ണീര്‍ത്തോട്ടില്‍ നിന്നു പത്തനംതിട്ടക്കു ഇന്നു രാവിലെ രണ്ടു പ്രിയദര്‍ശിനി ബസ്സുകള്‍ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിനു ശേഷം പ്രിയദര്‍ശിനി സര്‍വ്വീസ് ആരംഭിക്കാന്‍ തുടങ്ങിയതോടെ വരിവരിയായി എത്തിയ ഒരാളുടെ 16 സ്വകാര്യ ബസ്സുകള്‍ റോഡില്‍ നിരത്തി നിറുത്തി പ്രിയദര്‍ശിനിയുടെ വഴി തടയുകയായിരുന്നു. വര്‍ഷങ്ങളായി 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ടു …

ആലപ്പുഴയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന 65കാരന്റെ ജഡം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍; സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു

ആലപ്പുഴ: വാടകവീട്ടില്‍ താമസിച്ചിരുന്ന 65കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയും ആലപ്പുഴ കരുവാറ്റയില്‍ താമസക്കാരനുമായ ശിവന്‍കുട്ടി ചെട്ടിയാ(65)രുടെ മൃതദേഹമാണ് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കാണപ്പെട്ടത്.ശിവന്‍കുട്ടി ധരിച്ചിരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണവും അപഹരിച്ചിട്ടുണ്ട്. ശിവന്‍കുട്ടിയുടെ ഭാര്യ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായരുന്നു.

റിട്ട.അധ്യാപികയും ബേഡകം പഞ്ചായത്ത് മുന്‍ അംഗവുമായ രാധാമണി ടീച്ചര്‍ അന്തരിച്ചു

കാസര്‍കോട്: ബേത്തൂര്‍പ്പാറ എ എല്‍ പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയും ബേഡകം പഞ്ചായത്ത് മുന്‍ അംഗവുമായ രാധാമണി ടീച്ചര്‍ (85) അന്തരിച്ചു. ബേത്തൂര്‍പ്പാറ ഗവ. ഹൈസ്‌കൂളിനു സമീപത്തെ റിട്ടയേര്‍ഡ് അധ്യാപകന്‍ പരേതനായ ഗോപാലകൃഷ്ണനാണ് ഭര്‍ത്താവ്.മക്കള്‍: പ്രശാന്ത് .ജി നായര്‍, ശ്രീകാന്ത്. ജി നായര്‍ (ഇരുവരും ഷിപ്പ്). മരുമക്കള്‍: സ്മിത (അധ്യാപിക), ഡോ. ശ്രീന.സഹോദരങ്ങള്‍: ഇന്ദിര, ഓമന, ഗിരിജ. സംസ്‌ക്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ബേത്തൂര്‍പ്പാറയിലെ വീട്ടുവളപ്പില്‍.

പറമ്പ് രാജീവ്ജി ഗ്രന്ഥാലയം സന്ദർശിച്ച് പെരുമ്പള ഇ.എം.എസ് വായനശാലാ വനിതാവേദി പ്രവർത്തകർ

കാസർകോട്: പെരുമ്പള ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയം വനിതാവേദി പ്രവർത്തകർപറമ്പ് രാജീവ്ജി ഗ്രന്ഥാലയം സന്ദർശിച്ചു.പ്രസിഡണ്ട് രാഘവൻ വലിയവീട്, സെക്രട്ടറി കൃഷ്ണൻ മുണ്ട്യക്കാൽ, ലൈബ്രേറിയൻ തങ്കമണി ചെറുകര,വൈസ് പ്രസിഡണ്ട് രവീന്ദ്രൻ എന്നിവർ സ്വീകരിച്ചു. ഭാരവാഹികൾ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയും സംശയ ദൂരീകരണവും നടത്തി.രക്ഷാധികാരി ഇന്ദുലേഖ വി വനിതാവേദി പ്രസിഡൻ്റ് ഗീതടീച്ചർ, സെക്രട്ടറി സബിത ബി എസ്, ജയന്തി വിനോദ്, ബിന്ദു രാഘവൻ ലൈബ്രേറിയൻ ശ്രീജ പി കെ, അനിത വിനോദ്, ഗ്രന്ഥാലയം സെക്രട്ടറി കെ മണികണ്ഠൻ, …

രണ്ട് ശതമാനം പലിശയില്‍ പേഴ്‌സണല്‍ ലോണ്‍; അപേക്ഷ നല്‍കിയ വീട്ടമ്മയുടെ 40 ലക്ഷം രൂപ സ്വാഹ

പയ്യന്നൂര്‍: രണ്ട് ശതമാനം പലിശയില്‍ പേഴ്‌സണല്‍ ലോണ്‍ എന്ന സന്ദേശം വിശ്വസിച്ച വീട്ടമ്മയുടെ 40 ലക്ഷം രൂപ നഷ്ടപ്പെട്ടു. തളിപ്പറമ്പ്, ആടിക്കുംപ്പാറ, പമറിയം പള്ളിക്ക് സമീപത്തെ പി കെ സക്കീന(50)യുടെ പരാതിയില്‍ എറണാകുളം, ഇടപ്പള്ളിയിലെ ഇന്ത്യ ബുള്‍സ് ധനി എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജര്‍മാരായ അന്‍വര്‍,വിഷ്ണു എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.രണ്ടു ശതമാനം പലിശയില്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നുണ്ടെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ നിന്നാണ് സക്കീന അറിഞ്ഞത്. തുടര്‍ന്ന് പത്തുലക്ഷം രൂപയുടെ ലോണിനു അപേക്ഷ നല്‍കി. ലോണ്‍ …

ബീഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

പാട്‌ന: ബീഹാര്‍ ലക്ഷ്മിസരായ് അശോക് ധാം ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.പുണ്യമാസമായ ശ്രാവണില്‍ ശിവഭഗവാനു ജലസമര്‍പ്പണത്തിന് ഇന്നു രാവിലെയെത്തിയ അഭൂതപൂര്‍വ്വമായ ആരാധകര്‍ അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നു പറയുന്നു. വിവരമറിഞ്ഞു സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് സംഘം സുരക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പശ്ചിമബംഗാളില്‍ ഹോട്ടലിന് തീപിടിച്ചു 7 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക് കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിര്‍ഭൂംജില്ലയിലെ താരാവീഥില്‍ ഇന്നു രാവിലെ ഹോട്ടലിനുണ്ടായ തീപിടിത്തത്തില്‍ 7 പേര്‍ മരിച്ചു. ഗുരുതരമായി …

മോഹന്‍ലാല്‍ ചിത്രം ‘അതിമനോഹര’ത്തിനു സന്നിധാനത്ത് ചിത്രീകരണത്തിനു അനുമതിയില്ല

പത്തനംതിട്ട: മോഹന്‍ലാല്‍ ചിത്രമായ ‘അതിമനോഹര’ത്തിന് ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് അനുമതി നിഷേധിച്ചു. ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയാണ് വനം വകുപ്പ് നിഷേധിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ നടപടി. ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലാണ്.അതേസമയം പമ്പവരെയുള്ള ഭാഗത്ത് സിനിമാ ചിത്രീകരണം നടത്തുന്നതിന് വനം വകുപ്പ് റാന്നി ഡിവിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏകമകനു പിന്നാലെ മാതാവും വിടവാങ്ങി

കാസര്‍കോട്: ആറുമാസം മുമ്പ് ഏകമകന്‍ മരിച്ചതിനു പിന്നാലെ മാതാവ് മരിച്ചു. പുത്തിഗെ, സായിറാം മന്ദിരത്തിനു സമീപത്തെ മുണ്ടാന്തടുക്കയിലെ പരേതനായ രാമചന്ദ്രന്റെ ഭാര്യ സുമതി (75)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുമതിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സുമതിയുടെ മകന്‍ ലോകേഷ് ആറുമാസം മുമ്പാണ് മരണപ്പെട്ടത്. മരുമകള്‍: സ്മിത(എസ് ബി ഐ പഴയങ്ങാടി ശാഖ). സഹോദരങ്ങള്‍: ജാനകി, ഗിരിജ, …

നാലു മാസത്തിനിടയില്‍ 10 കേസുകളില്‍ 22 പേര്‍ക്ക് വധശിക്ഷ

ലക്‌നൗ: മുസാഫര്‍ നഗര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി നാലുമാസത്തിനിടയില്‍ 10 കേസുകളില്‍ 22 പേര്‍ക്ക് വധശിക്ഷ വിധിച്ചു.ഒരു അഭിഭാഷകന്റെ കൊലപാതകം, ഒരു ഹോംഗാര്‍ഡിന്റെ കൊലപാതകം, ഹൈവെ കവര്‍ച്ച, മറ്റു കൊലപാതക കേസുകള്‍ തുടങ്ങി 10 കേസുകളിലാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി രവികുമാര്‍ ദിവാകര്‍ 22 പേര്‍ക്ക് വധശിക്ഷ വിധിച്ചത്. 27 വര്‍ഷം പഴക്കമുള്ള തട്ടിക്കൊണ്ടു പോകല്‍ കേസും ഇതില്‍ ഉള്‍പ്പെടുന്നു.2026 ഏപ്രില്‍ ആറിനാണ് അഭിഭാഷകനായ സമീര്‍ സാഫിയെ കൊലപ്പെടുത്തിയത്. ഈ …

5.85 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 5.85 ലിറ്റര്‍ കര്‍ണ്ണാടക നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, ബാള്ള്യ, ഷാഹ്പൂര്‍ സ്വദേശിയും ആരിക്കാടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ രാം ബഹദൂര്‍ കശ്യപി(31)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ (ഞായര്‍) രാത്രി എട്ടേക്കാല്‍ മണിയോടെ ഉപ്പളയില്‍ വച്ചാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയില്‍ നിന്നു 90 മില്ലി ലിറ്ററിന്റെ 25 പാക്കറ്റ് കര്‍ണാടക മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തളങ്കര പുഞ്ചക്കൊടി വലിയ തറവാട് തെയ്യംകെട്ട്: ആഘോഷപൂര്‍വ്വം ഞാര്‍ നട്ടു

കാസര്‍കോട്: തളങ്കര പുഞ്ചക്കൊടി വലിയ വീടു തറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിനു മുന്നോടിയായി തറവാട്ടംഗങ്ങള്‍ ഞാറുനട്ടു. തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള നെല്ലിന്റെയും അരിയുടെയും ആവശ്യങ്ങള്‍ക്കാണ് കൃഷിയിറക്കിയത്. കൂഡ്‌ലു, തൈവളപ്പിലെ അരുണ്‍ കുമാറിന്റെ പാടത്തില്‍ ആഘോഷപൂര്‍വ്വമാണ് ഞാര്‍ നട്ടത്.മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. എന്‍ സതീശന്‍ ആധ്യക്ഷ്യം വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീവിദ്യ, ബ്ലോക്ക് മെമ്പര്‍ ലീല, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസി. ഭാനുപ്രകാശ്, ബാലകൃഷ്ണന്‍, സമ്പത്ത് കുമാര്‍ തറവാട് …

കുമ്പളയില്‍ 17കാരിക്കു നേരെ ലൈംഗികാതിക്രമം; 19കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത കുമ്പള പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ബന്തിയോട്, മള്ളങ്കൈയിലെ നിസാമുദ്ദീ(19)നെയാണ് എസ്‌ഐ എസ്. അനൂബ് അറസ്റ്റു ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് ലൈംഗികാതിക്രമത്തിനു ഇരയായ 17കാരി.

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കല്‍: എസ്എഫ്‌ഐയുടെ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: ഗുരുതര പിഴവുകളെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ബാരിക്കേഡിനു മുകളിലേക്ക് കയറാനും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നു ശ്രമം ഉണ്ടായി. സമരത്തെത്തുടര്‍ന്ന് എംജി റോഡില്‍ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രവീഷ പ്രമോദ് മാർച്ച് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അതിനാൻ …

ഉദിനൂര്‍, കിനാത്തിലില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഉദിനൂര്‍ കിനാത്തിലില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുൻ പിലിക്കോട് ഗ്രാമപഞ്ചായത്തംഗം വല്ലയില്‍ സുലോചനയുടെ മകന്‍ സുനീഷ് വല്ലയില്‍ (37)ആണ് ജീവനൊടുക്കിയത്.പിലിക്കോട് തെരുവിലെ പരേതനായ കെ.വി. മോഹനന്റെ മകനാണ്. ഇന്നലെ (ഞായര്‍)രാത്രി പത്തു മണിയോടെയാണ് സുനീഷിനെ വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്തേര പൊലീസ് കേസെടുത്തു.ഭാര്യ: രസ്‌ന. മകന്‍: ഫിദല്‍. സഹോദരന്‍: സൂരജ് വല്ലയിൽ. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചക്ക് രണ്ടിന് മട്ടലായി സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

സി ഐ മാര്‍ക്ക് വീണ്ടും മാറ്റം: പി. അജിത്ത് കുമാറിനെ ബേക്കലിലും എം.വി വിഷ്ണു പ്രസാദിനെ മഞ്ചേശ്വരത്തും മാറ്റി നിയമിച്ചു;ആര്‍.പി അനൂപ് കൃഷ്ണ കുമ്പളയില്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീണ്ടും സ്ഥലം മാറ്റം. നേരത്തെ മഞ്ചേശ്വരത്തു നിയമിച്ചിരുന്ന പി. അജിത്ത് കുമാറിനെ ബേക്കലിലേയ്ക്കു മാറ്റി നിയമിച്ചു. ബേക്കലില്‍ നിന്നു മാറ്റിയ എം.വി വിഷ്ണുപ്രസാദ് ആണ് പുതിയ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ). നേരത്തെ ഇറങ്ങിയ സ്ഥലംമാറ്റ പട്ടിക പ്രകാരം നിയമിതനായ ആര്‍. പി അനൂപ് കൃഷ്ണ കുമ്പള സി ഐയായി ഇന്ന് (തിങ്കള്‍) ചുമതലയേറ്റു. തിരുവനന്തപുരം, കുടപ്പനക്കുന്ന് സ്വദേശിയാണ്. ബദിയഡുക്കയില്‍ നിന്നാണ് ഇദ്ദേഹത്തെ കുമ്പളയിലേയ്ക്ക് മാറ്റിയത്. …