തളിപ്പറമ്പ്: നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചപ്പാരപ്പടവ്, ആലത്തട്ടിലെ ചേരന്‍ രതീഷ് (41) ആണ് മരിച്ചത്. ഇന്നലെ (വ്യാഴം) വൈകുന്നേരം മംതട്ട്-കാരക്കുണ്ട് റോഡിലാണ് അപകടം. രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് വീടിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിച്ചു. മയ്യില്‍ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലെ ഷെഫ് ആണ് രതീഷ്. ഭാര്യ: ഭുവനേശ്വരി (കാനറാബാങ്ക്, അസി. മാനേജര്‍, തളിപ്പറമ്പ്). മക്കള്‍: തന്മയ, തനുശ്രീ, കനുഷ്‌ക (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരി: രേഷ്മ.







