മൊഗ്രാൽ: ദേശീയപാതയിൽ നിന്ന് മൊഗ്രാൽ സ്‌കൂളിലേക്കും പേരാൽ ഭാഗത്തേക്കും പോകുന്ന റോഡിലൂടെ കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കി. റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് പാകൽ മഞ്ചേശ്വരം എ.കെ.എം. അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
റോഡിന്റെ വശങ്ങളിലൂടെ കാൽനടയായി സഞ്ചരിക്കുമ്പോൾ നേരിട്ടിരുന്ന പ്രയാസങ്ങൾക്ക് പരിഹരിക്കണമെന്നു നാട്ടുകാർ ദീർഘകാലമായി ആവശ്യമുന്നയിക്കുകയായിരുന്നു. 6 ലക്ഷം രൂപ ചെലവിലാണ് ഇന്റർലോക്ക് സ്ഥാപിക്കുന്നത് . സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്.
പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, മെമ്പർ ജമീല ഹസ്സൻ, സയ്യിദ് ഹാദി തങ്ങൾ, ബി.എൻ. മുഹമ്മദലി, ടി.എം. ഷുഹൈബ്, നാസർ ,ഇർഷാദ്, അബ്ദുല്ല ചളിയങ്കോട്, ടി.കെ. ജാഫർ, മുഹമ്മദ്, അബ്ദുല്ല എം., റാസിക്, യു.എം. ഫസൽ റഹ്മാൻ, മാഹിൻ മാസ്റ്റർ, ടി.കെ. അൻവർ, റിയാസ് മൊഗ്രാൽ, മഖ്ദൂം, നൗഷാദ് , യു.എം. ഇർഫാൻ, എച്ച്.എം. കരീം, സിദ്ദീഖ് അലി മൊഗ്രാൽ, മമ്മൂട്ടി , ഷെരീഫ് , യു.എം. ആമീൻ, ജാബിർ അലി, എച്ച്.എ. അബ്ദുല്ല, ഖാദർ , അബ്ദുല്ല ഗ്രീൻ പീസ്, മുഹമ്മദ് കുഞ്ഞി, വി.പി. ജാബിർ, അബ്ബാസ് പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെയും കാൽനടയാത്രക്കാരുടെയും യാത്രാക്ലേശം കുറയ്ക്കുന്നതിനൊപ്പം റോഡരികിലൂടെയുള്ള സഞ്ചാരം കൂടുതൽ സൗകര്യപ്രദമാക്കാനും പദ്ധതി സഹായകമാകും.







