കല്‍ബുര്‍ഗി: കുട്ടികളാകാത്ത വിരോധത്തില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സ്വാഭാവിക മരണമെന്ന് പറഞ്ഞ് മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ വീട്ടുകാര്‍ പൊലീസിൽ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയായ ഭര്‍ത്താവ് അകത്തായി.
കല്‍ബുര്‍ഗി, പോളഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രിയങ്ക (30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ ത്താവ് സൂര്യകാന്ത് (35)ആണ് പിടിയിലായത്.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ദമ്പതികള്‍ക്ക് കുട്ടികളുണ്ടായില്ല. ഭാര്യയുടെ കുറ്റം കൊണ്ടാണ് ഗര്‍ഭം ധരിക്കാത്തതാണെന്നായിരുന്നു സൂര്യകാന്തിന്റെ കുറ്റപ്പെടുത്തല്‍. ഇതിന്റെ പേരില്‍ ഇരുവരും പലപ്പോഴും തര്‍ക്കത്തിലും കയ്യാങ്കളിയിലും ഏര്‍പ്പെട്ടിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം സമാനമായ സംഭവം ഉണ്ടായപ്പോള്‍ പ്രിയങ്കയെ ഭര്‍ത്താവ് കഴുത്തു ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്.എന്നാല്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തു ഞെരുക്കി കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി. തുടര്‍ന്നാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.








