കാസർകോട് ടൗണിലെ ഗതാഗതക്കുരുക്ക് :സ്വകാര്യ ബസുകളുടെ പഴയ ബസ് സ്റ്റാന്റ്ബഹിഷ്‌കരണം മാറ്റി

കാസർകോട് : സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്തിരുന്ന കാസർകോട് പഴയ ബസ് സ്റ്റാൻഡ് ബഹിഷ്‌കരണം മാറ്റിവച്ചു.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ കാസർകോട് താലൂക്ക് ഭാരവാഹികളും ആര്‍.ഡി.ഒ. യും നടത്തിയ ചര്‍ച്ചയെത്തുടർന്നാണ് ബഹിഷ്കരണാഹ്വാനം മാറ്റിയതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ചു വിപുലമായ യോഗം വിളിക്കേണ്ടതിനാല്‍ ബഹിഷ്‌ക്കരണ തീരുമാനം മാറ്റിവെക്കണമെന്നും 17 ന് യോഗം ചേര്‍ന്ന് പരിഹാര നടപടികള്‍ ഉണ്ടാക്കാമെന്നും ആര്‍.ടി.ഒ. അറിയിച്ചെന്ന് ബസ് ഉടമകൾ കുറിപ്പിൽ പറഞ്ഞു.
നഗരത്തിലെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാര്‍ക്കിംഗും വഴിയോരക്കച്ചവടവും മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ ടൌൺ വീർപ്പുമുട്ടുമ്പോൾ സ്വകാര്യ ബസ്സുകള്‍ക്ക് കൃത്യസമയത്ത് സര്‍വ്വീസ് നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഒക്‌ടോബര്‍ 10 നകം ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ സ്വകാര്യബസ്സുകളുടെ സര്‍വ്വീസ് പുതിയ ബസ്സ്റ്റാന്റില്‍ അവസാനിപ്പിക്കാനും പഴയ ബസ്സ്റ്റാന്റ് ബഹിഷ്‌കരിക്കാനും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ താലൂക്ക് ജനറല്‍ബോഡി തീരുമാനിച്ചത് . ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികള്‍ ആര്‍.ഡി.ഒ. യുമായി ചർച്ച നടത്തിയത്‌ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page