പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ ആം റെസ്ലിംഗ് അസോസിയേഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പഞ്ച ഗുസ്തി മത്സരത്തില്‍ അന്‍പതു കിലോ വിഭാഗത്തില്‍ കെ. കെ.അക്ഷരയ്ക്കു ഒന്നാം സ്ഥാനം ലഭിച്ചു. പടന്നക്കാട്, നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. മാധ്യമ പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍, പലിയേരിയിലെ രമേശന്‍ പിലിക്കോടിന്റെയും കെ.കെ. ദിവ്യയുടെയും മകനാണ്.







