അടയ്ക്ക പറിക്കുന്നതിനിടയില്‍ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; യുവാവിനു ദാരുണാന്ത്യം

മംഗ്‌ളൂരു: അടയ്ക്ക പറിക്കുന്നതിനിടയില്‍ തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബെല്‍ത്തങ്ങാടി അജിഗുരി സ്വദേശിയായ നസീര്‍ (38) ആണ് മരിച്ചത്.
ഒക്ടോബര്‍ 4ന് ആണ് നസീറിനു ഷോക്കേറ്റത്. വീട്ടിനു സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്ഥലത്തെ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ ഉടൻ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്കു മാറ്റി. ചികിത്സയ്ക്കിടയിലാണ് മരണം സംഭവിച്ചത്. അപകട മരണം സംബന്ധിച്ച് ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page