കാസര്‍കോട്: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കെട്ടിട നികുതി പിരിവിനുള്ള രണ്ടാം സ്ഥാനം കാസര്‍കോടു മുനിസിപ്പാലിറ്റിക്കു ലഭിച്ചു.
9,68,26,329 രൂപയാണ് ഈ ഇനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം കാസര്‍കോടു മുനിസിപ്പാലിറ്റി പിരിച്ചെടുത്തത്.
ആലുവ മുനിസിപ്പാലിറ്റിക്കാണ് ഒന്നാം സ്ഥാനം. അവര്‍ 9,77,04,779 രൂപ പിരിച്ചു. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി 9,53,01,711 രൂപയും ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റി 4,17,60,613 രൂപയും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി 3,82,34,432 രൂപയും പിരിച്ചു യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 1,69,94,14,899 രൂപ കെട്ടിട വാടക ഇനത്തില്‍ പിരിച്ചു ഒന്നാം സ്ഥാനത്തെത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 1,45,78,97,337 രൂപ കെട്ടിട നികുതി ഇനത്തില്‍ പിരിച്ചു രണ്ടാം സ്ഥാനത്തെത്തി. കോഴിക്കോട് കോര്‍പ്പറേഷനാണ് മൂന്നാം സ്ഥാനം. 95,39,93,817 രൂപ. തൃശൂര്‍ കോര്‍പ്പറേഷന്‍ 66,64,54,516 രൂപ ഈ ഇനത്തില്‍ പിരിച്ചു നാലാം സ്ഥാനവും കൊല്ലം കോര്‍പ്പറേഷന്‍ 39,34,68,010 രൂപ പിരിച്ച് അഞ്ചാം സ്ഥാനവും നേടി. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 39,25,29,652 രൂപയും കെട്ടിട നികുതി ഇനത്തില്‍ ഈ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്തു. ഗ്രാമപഞ്ചായത്ത് തലത്തില്‍ തൃശൂര്‍ ജില്ലയിലെ അവനൂര്‍ പഞ്ചായത്ത് 1,73,54,035 രൂപ കെട്ടിട നികുതി പിരിച്ച് പഞ്ചായത്ത് വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കെട്ടിട നികുതി പിരിച്ച സംസ്ഥാനത്തെ അഞ്ചു പഞ്ചായത്തുകളില്‍ മറ്റു നാലും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (28,15,924രൂപ), തലവടി (55,11,830 രൂപ), പുറക്കാട് (48,29,265രൂപ), കാവാലം (28,58,014 രൂപ) എന്നിവയാണ്.







