കാഞ്ഞങ്ങാട് : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയന്റെയും ഡി.വൈ.എഫ്.ഐ പ്രൊഫഷണൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ “ക്യാമ്പസ് മെന്റൽ ഹെൽത്ത് കണക്ട് 2026” സംഘടിപ്പിച്ചു. “ കേൾക്കാം മനസ്സിലാക്കാം കൂടെ നിൽക്കാം എന്ന സന്ദേശവുമായാ യിരുന്നു പരിപാടി.
നീലേശ്വരം നഗരസഭാ ചെയര്മാന് പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഡോ. ആര്യ എ. ആർ. അധ്യക്ഷത വഹിച്ചു.
കോളേജ് വിദ്യാർത്ഥികൾ നേരിടുന്ന പഠനസമ്മർദ്ദം, പരീക്ഷാഭയം, തൊഴിൽ സംബന്ധമായ ആശങ്കകൾ, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രി മാനസിക വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. റഹ്മത്തുള്ള “ക്യാമ്പസ് ലൈഫ് , സ്‌ട്രെസ് & മെന്റൽ ഹെൽത്ത് ” എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. വി. രതീഷ്, ജില്ലാ പ്രസിഡന്റ് വി. ഗിനീഷ്, പ്രൊഫഷണൽ സ്റ്റേറ്റ് കമ്മിറ്റി അംഗം വിദ്യാധരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി എം. വി സുജിത്ത് പ്രൊഫെഷണൽ കമ്മിറ്റി ജോയിൻ്റ് കൺവീനർ നപിൻ ,കോളേജ് യൂണിയൻ വൈസ് ചെയർമാൻ ദേവിക സന്തോഷ് , ജനറൽ സെക്രട്ടറി ശിവപ്രസാദ് പ്രസംഗിച്ചു.







