4.14 കോടി രൂപയുടെ മരിജുവാനയുമായി കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റില്‍
മുംബൈ: നാലുകോടി 14 ലക്ഷം രൂപയുടെ മാരക മയക്കുമരുന്നായ മരിജുവാനയുമായി കാസര്‍കോടു സ്വദേശിയുള്‍പ്പെടെ രണ്ടു പേരെ മുംബൈയില്‍ അറസ്റ്റു ചെയ്തു.ബാങ്കോക്കില്‍ നിന്നു മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പി(26)ല്‍ നിന്നാണ് 4.14 കോടി രൂപ വില വരുന്ന മരിജുവാന പിടിച്ചെടുത്തത്. അവിടെ നിന്നു മരിജുവാന കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന കാസര്‍കോട്ടെ കെ.പി അഹമ്മദിനെയും കസ്റ്റംസ് അറസ്റ്റു ചെയ്തു. മുഹമ്മദ് പറമ്പിന്റെ ട്രോളി ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ …