കാസര്‍കോട്: ഇരട്ടക്കൊലക്കേസ് വിധി പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെ കല്യോട്ടെ രക്തസാക്ഷി മണ്ഡപത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. വിധി പ്രസ്താവന കേട്ടയുടനെ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ പൊട്ടിക്കരഞ്ഞു. വധശിക്ഷയായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നു ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ പ്രതികരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, നേതാക്കളായ ഡീന്‍ കുര്യാക്കോസ്, എ ഗോവിന്ദന്‍ നായര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോടതിക്കും സിബിഐയ്ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഉണ്ടായി. വിധി പ്രസ്താവന കണക്കിലെടുത്ത് കല്യോട്ടും പരിസരങ്ങളിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.