കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലത്രെ. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കാണിക്കുകയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി പൂര്‍ണ്ണഗര്‍ഭിണിയാണെന്നു വ്യക്തമായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി വൈകാതെ പ്രസവിക്കുകയും ചെയ്തു. 18 വയസ്സായെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനു ഇരയായ സമയത്ത് 17 വയസായിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതര്‍ വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തത്.