പത്തനംതിട്ട: ശബരിമലയില്‍ വന്‍ വരുമാന വര്‍ധന. മണ്ഡലകാലത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ചതിനക്കാളും 82 കോടി രൂപയുടെ അധികവരുമാനമാണ് ദേവസ്വം ബോര്‍ഡിനു ഇത്തവണ ലഭിച്ചത്. കാണിക്ക ഇനത്തിലും അരവണ വില്‍പ്പനയിലുമാണ് വലിയ വരുമാന വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ തവണ ഉണ്ടായതിനേക്കാളും നാലു ലക്ഷത്തോളം ഭക്തര്‍ ഇത്തവണ ദര്‍ശനത്തിനു എത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ് പ്രശാന്ത് പറഞ്ഞു. 41 ദിവസത്തെ മണ്ഡലകാലത്ത് കഴിഞ്ഞ തവണ 215 കോടി രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ 297 കോടി രൂപയാണ് ലഭിച്ചത്. അധികംലഭിച്ച തുകയില്‍ കൂടുതലും അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. ഈ ഇനത്തില്‍ 13 കോടിയുടെ വര്‍ധനവ് ഉണ്ടായി. കാണിക്ക വകയായി 80 കോടിയിലേറെ രൂപയും ലഭിച്ചു.