കൊച്ചി: പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച ഉച്ചയ്ക്കു 12.15ന് സിബിഐ കോടതി പ്രസ്താവിക്കും. ഇതിനു മുന്നോടിയായി പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇരട്ടക്കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപനം 12.15 മണിയിലേക്ക് വച്ചത്.