ചെർക്കള -ഉക്കിനടുക്ക അന്തർ സംസ്ഥാന റോഡ് ഗതാഗതയോഗ്യമാ ക്കിയില്ലെങ്കിൽ 19 മുതൽ സ്വകാര്യബസ് അനിശ്ചിത കാല സമരം: ഹാരിസ്

കാസർകോട്: ചെർക്കള – ഉക്കിനടുക്ക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഉടൻ നടപടി ആരംഭിച്ചില്ലെങ്കിൽ 19 മുതൽ ചെർക്കള – കല്ലടുക്ക അന്തർ സംസ്ഥാന റൂട്ടിൽ അനിശ്ചിതകാല ബസ് പണിമുടക്കു സമരമാരംഭിക്കുമെന്നു പ്രൈഡ് ബസ് തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡൻ്റ് ഹാരിസ് പി.എം. എസ് അധികൃതരെ മുന്നറിയിച്ചു. ഈ റോഡിലെ ചെർക്കള മുതൽ ഉക്കിനടുക്കവരെയുള്ള 19 കിലോമീറ്റർ കുണ്ടും കുഴിയുമായിട്ടു ഒരു വർഷം കഴിഞ്ഞു. വാഹനങ്ങൾ കുഴിയിൽ ചാടിച്ചാടി വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാരുടെ നടു തകർന്നു. ബസിനുള്ളിൽ തെറിച്ചു വീണു …

കാറിടിച്ച് മത്സ്യ വിതരണക്കാരൻ ഗുരുതര നിലയിൽ

കുമ്പള : കാറിടിച്ചു മത്സ്യ വില്പനക്കാരനു ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റ ബന്ദിയോട് അടുക്കയിലെ സലീമിനെ (46) ഗുരുതര നിലയിൽ കാസർകോട്ടു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ മീൻ പെട്ടി വെച്ച് മത്സ്യ വിൽപ്പന നടത്തുകയായിരുന്ന സലീമിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവത്രെ. അമിത വേഗതയിലായിരുന്നു കാറെന്നു കാണികൾ പറഞ്ഞു. ഇടിയേറ്റ് അവശനിലയിലായ സലീമിനെ അതേ കാറിലാണ് ആശുപത്രിയിലെത്തിച്ചതെന്നു നാട്ടുകാർ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്: കല്‍പ്പറ്റ സീറ്റ് ലീഗ് ആവശ്യപ്പെടുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് കല്‍പ്പറ്റ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ നീക്കം. ടി. സിദ്ദിഖ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ഈ ആവശ്യം ഉന്നയിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍. വിജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ ജനപ്രിയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നാണ് മുന്നണികളുടെ തീരുമാനം. അതേസമയം, ജെആര്‍പിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയതോടെ വയനാട്ടില്‍ സി.കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വവും …

കസ്റ്റഡി കാലാവധി അവസാനിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാവേലിക്കര സബ് ജയിലിലാക്കി

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് പത്തനംതിട്ട മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ജയിലിന് മുന്നില്‍ യുവമോര്‍ച്ച പ്രവത്തകര്‍ പ്രതിഷേധിക്കുകയും മുട്ടയെറിയുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചോദ്യം ചെയ്യലില്‍ നിസഹകരണം തുടരുന്ന രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ എസ്.ഐ.ടി ആവശ്യപ്പെട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് …

അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ മാതാവ് അമേരിക്കയിൽ അറസ്റ്റിൽ

പി പി ചെറിയാൻ ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ച് വയസ്സും ഏഴ് വയസ്സും പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജൻ എന്ന യുവതിയെ പോലീസ് പിടികൂടിയത്. യുവതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് …

എ.അബ്ദുള്ളക്കുഞ്ഞിഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര ബാങ്കോട്ടെ എ. അബ്ദുല്ല കുഞ്ഞി ഹാജി (ഇണ്ടിഹാജി-72) അന്തരിച്ചു. കരാറുകാരനും വ്യവസായിയുമായിരുന്നു.അന്തരിച്ച വ്യവസായ പ്രമുഖന്‍ കെ.എസ്. അബ്ദുല്ലയുടെ ഭാര്യാസഹോദരനാണ്. ഭാര്യ: ഹാജിറ. മക്കള്‍: ഫാത്തിമത്ത് മഹനും, ബുര്‍ഹാന്‍ ബി.എന്‍.സി., അബ്ദുള്‍ റഹ്‌മാന്‍ ഓഫ് (ഖത്തര്‍), നഫീസത്ത് മിസ്രിയ, മുഹമ്മദ് അഫ്‌സല്‍. മരുമക്കള്‍: ഇബ്രാഹിം ഖലീല്‍, സുബൈര്‍ അഹ്‌മദ് ചൂരി, റഹ്‌മത്ത് നിഷ, ഈ മാന്‍. സഹോദരങ്ങള്‍: എ.യൂസഫ്, ബീവി, എ. ഷാഫി, എ സക്കരിയ, സാറ റാബിയ.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പടക്കത്തിന്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി പൊട്ടിത്തെറിച്ചു

തൃശൂര്‍: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പടക്കത്തിന്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി തീപിടിച്ച് പൊട്ടിത്തെറിച്ചു. തൃശൂര്‍ നടത്തറ ദേശീയപാതയില്‍ ഉച്ചയ്ക്കാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ തീപിടിക്കുകയായിരുന്നു എന്ന് പറയുന്നു. പടക്കമാണെന്ന് പറയാതെയാണ് പാഴ്‌സല്‍ അയച്ചത്, ഇത് നിയമ വിരുദ്ധമാണെന്ന് ജീവനക്കാര്‍ പറയുന്നു. ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

ജീവിതത്തില്‍ വലിയ ഏകാന്തത തോന്നി; പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് നടി പാര്‍വതി

കൊച്ചി: പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഹൗട്ടര്‍ഫ്ളൈയിലെ പോഡ്കാസ്റ്റായ ദി മെയില്‍ ഫെമിനിസ്റ്റില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. അന്ന് താന്‍ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തത അനുഭവിച്ചു. ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നു. തെറാപ്പിയിലൂടെയാണ് താന്‍ ഇതിനെ മറികടന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യകാലങ്ങളില്‍മോശം തെറാപ്പിസ്റ്റുകളുടെ അടുത്ത് പോകേണ്ടിവന്നതായും പാര്‍വതി പറയുന്നു. രണ്ട് തരം തെറാപ്പികളാണ് ഇപ്പോള്‍ ചെയ്യുന്നത്. ഐ …

പോരാട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ, അന്വേഷണം അട്ടിമറിക്കുമോയെന്ന് ഭയം; 9 വയസ്സുകാരിയുടെ കുടുംബം വിദഗ്ധസമിതിക്ക് മുന്നില്‍ മൊഴി നല്‍കി

പാലക്കാട്: ചികിത്സാ പിഴവുമൂലം കൈപ്പത്തി മുറിച്ചു മാറ്റിയ സംഭവത്തില്‍ 9 വയസ്സുകാരിയുടെ കുടുംബം വിദഗ്ധസമിതിക്ക് മുന്നില്‍ മൊഴി നല്‍കി. ഡിഎംഒ ഓഫീസില്‍ എത്തിയാണ് സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയത്. ഉണ്ടായ സംഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞതായി വിനോദിനിയുടെ കുടുംബം പറഞ്ഞു. വിഷയത്തില്‍ നീതി കിട്ടണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പോരാട്ടം, അന്വേഷണം അട്ടിമറിക്കുമോയെന്ന ഭയമുണ്ടെന്ന് വിനോദിനിയുടെ മാതാവ് പ്രസീത പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫ്രാക്ചര്‍ ചികിത്സക്കിടെയുണ്ടായ പിഴവ് കാരണമാണ് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി …

കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം, ഹൈക്കോടതി വിധി നാളെ

കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ അന്യായമായി ടോള്‍ പിരിക്കുന്നതിനെതിരെ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചു മാറ്റുകയും എംഎല്‍എ ഉള്‍പ്പെടെയുള്ള സമരസമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി 7 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിക്കണമെന്നു സമരസമിതി ഭാരവാഹികളായ സിഎ സുബൈര്‍, അസീസ് കളത്തൂര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി …

മുന്‍ നഗരസഭാ കൗണ്‍സിലര്‍ സൗദാബി അബ്ദുല്ല കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: മുന്‍ നഗരസഭാ കൗണ്‍സിലറും നെല്ലിക്കുന്നിലെ പരേതനായ ഗണേഷ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയുമായ സൗദാബി അബ്ദുല്ല കുഞ്ഞി അന്തരിച്ചു.നെല്ലിക്കുന്ന് വാര്‍ഡിനെ പ്രതിനിധീകരിച്ചു നഗരസഭയിലെത്തിയ ആദ്യ വനിതാ അംഗമായിരുന്നു.റഹീം (സൗദി), പരേതനായ ബഷീര്‍, സാദിഖ് (ഭാരത് ബീഡി), നസീര്‍ (ദുബായ് മീഡിയ), സാഹിറ, കദീജ, സമീറ, സല്‍മ എന്നിവര്‍ മക്കളും, മുഹമ്മദ് കുഞ്ഞി കോട്ടിക്കുളം, ബഷീര്‍ സൂപ്പി തളങ്കര, അബ്ദുല്ല കുഞ്ഞി ചെര്‍ക്കളം, അബ്ദുല്ല കുഞ്ഞി മൊഗ്രാല്‍, സൗദ റഹീം, നബീസ ബഷീര്‍, മറിയംബി സാദിഖ്, ഫൗസിയ നസീര്‍ …

ആരിക്കാടി ടോള്‍ ബൂത്ത്: ബിജെപി പരിഹാരം കാണുമെന്ന് അശ്വിനി; അഷ്‌റഫിന്റെ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന്

കാസര്‍കോട്: ആരിക്കാടി ടോള്‍ ബൂത്തിന്റെ പേരില്‍ എകെഎം അഷ്‌റഫ് എംഎല്‍എ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍അശ്വിനി അപലപിച്ചു.ആരിക്കാടിയിലെ ടോള്‍ ബൂത്ത് ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുവേണ്ടി ബിജെപി ജില്ലാ സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ അവര്‍ പറഞ്ഞു. ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിയമവിരുദ്ധവും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധവുമാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ നേരത്തെ അറിയിച്ചിരുന്നതായി അറിയിപ്പില്‍ പറഞ്ഞു. …

നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളില്‍ നടി ഭാവനയും? യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും തരംഗമുണ്ടാക്കാനാകുമെന്ന് നേതാക്കള്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളില്‍ നടി ഭാവനയും. ഭാവനയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും തരംഗമുണ്ടാക്കാനാകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ നടിയുമായി ആശയവിനിമയം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. നടിക്ക് സമ്മതമാണെങ്കില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന മുഖ്യാതിഥിയായിരുന്നു. വിവിധ സര്‍ക്കാര്‍ പരിപാടികളിലും ഭാവന പങ്കെടുത്തിരുന്നു. സാമൂഹിക …

ഒരുകോടിരൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി തട്ടിയെടുത്തു

തളിപ്പറമ്പ്: ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശിയും ലൈറ്റ് ആന്റ് സൗണ്ട് നടത്തിപ്പുകാരനുമായ സാദിഖിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്തു.ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് സാദിഖ് എടുത്ത ടിക്കറ്റിനായിരുന്നുവെന്നു പറയുന്നു. ബുധനാഴ്ച രാത്രി സാദിഖ് റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളഞ്ഞയുകയായിരുന്നുവെന്നാണ് പരാതി. പേരാവൂര്‍ പൊലീസ് …

ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ വ്യോമപാത അടച്ച് ഇറാന്‍; പ്രതിസന്ധിയിലായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ടെഹ്‌റാന്‍: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനില്‍ വ്യോമപാത അടച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിലായി. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്കെതിരായ പ്രതിഷേധങ്ങളും അമേരിക്കയുമായുള്ള സംഘര്‍ഷങ്ങളുമാണ് വ്യോമപാത അടച്ചിടാനിടയാക്കിയിട്ടുള്ളത്. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താറുമാറായി. വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ജോര്‍ജിയയിലെ ടിബിലിസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനമാണ് ഇറാന്‍ വ്യോമപാത വഴി ഏറ്റവും ഒടുവില്‍ കടന്നുപോയ വിദേശ വിമാനമെന്ന് …

‘രാഹുലിനെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു; രാത്രിയായാലും കുഴപ്പമില്ല’; മൂന്നാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ ചാറ്റുകള്‍ പുറത്തുവിട്ട് ഫെന്നി നൈനാന്‍

പത്തനംതിട്ട: പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്‍. പരാതിക്കാരിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് എന്ന പേരില്‍ സ്‌ക്രീന്‍ ഷോട്ടുകളും ഫെനി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പും യുവതി താനുമായി സംസാരിച്ചിരുന്നു, അന്നൊന്നും ബലാത്സംഗ പരാതി ഉയര്‍ന്നിട്ടില്ല. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ഓഫീസില്‍ എത്താനാണ് താന്‍ പറഞ്ഞത്. അപ്പോള്‍ ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും …

കുംബഡാജെയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; കൊലയെന്ന് സംശയം; മുഖത്ത് മാന്തിയ പാടുകള്‍, കഴുത്തിലെ കരിമണി മാല കാണാനില്ല

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ ആജിലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുഷ്പാവതി(67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കാണപ്പെട്ടത്. മുറിയില്‍ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ട്. മുഖത്ത് നഖം കൊണ്ട് മാന്തിയതിന്റെ പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഷ്പാവതിയുടെ കഴുത്തില്‍ നിന്നു കരിമണി മാല കാണാതായതായി സംശയിക്കുന്നു. അതിനാല്‍ മോഷണത്തിനിടയിലാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. പെരിയ വില്ലാരംപതിയിലെ സുബൈദ …

പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം: വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍. മലപ്പുറം തിരൂര്‍ പറവണ്ണയില്‍ സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുന്നതിനിടെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തില്‍ പോവുകയായിരുന്നുവെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ കാറിന്റെ വശത്തായിരുന്നതിനാലാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍ സീറ്റിന്റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയപ്പോഴാണ് വാഹനം മുന്നോട്ടെടുത്തത്. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാള്‍ എടുത്ത …