കാസര്‍കോട്: കേളുഗുഡ്ഡ, അയ്യപ്പനഗര്‍, ശ്രീ അയ്യപ്പ മന്ദിരത്തില്‍ നൂതന രജത രേഖാഫലക പ്രതിഷ്ഠ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജിയുടെ സാന്നിധ്യത്തില്‍ ബ്രഹ്‌മശ്രീ ഉളിയ വിഷ്ണു ആസ്ര പ്രതിഷ്ഠ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ധാര്‍മ്മിക സഭയില്‍ അമ്മുറൈ ചട്‌ള ആധ്യക്ഷം വഹിച്ചു. എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജി, തന്ത്രിവര്യന്‍ ഉളിയവിഷ്ണു ആസ്ര സംബന്ധിച്ചു. പുനഃപ്രതിഷ്ഠാ മഹോത്സവ സമിതി പ്രസിഡണ്ട് പി. മുരളീധരന്‍ സ്വാഗതം പറഞ്ഞു. ക്ഷേത്ര മേല്‍ശാന്തി സത്യനാരായണ അഡിഗ, ഭാരവാഹികളായ പവന്‍നായിക്, സന്ദേശ് നായിക്, ഗുരുസ്വാമിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.