കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും ഹോട്ടലുകള്‍ മത്സ്യത്തിനും ഇറച്ചിക്കും തോന്നിയപോലെ വില ഈടാക്കുന്നതു തടയണമെന്നു താലൂക്കുസഭ ആവശ്യപ്പെട്ടു. ഹോട്ടലുകളിലും മറ്റും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഇല്ലെങ്കില്‍ അനുഭവിക്കുമെന്നുമൊക്കെ വീമ്പു പറയുന്ന സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്തു ചെയ്യുന്നെന്നു നിരീക്ഷിക്കാന്‍ പോലും തയ്യാറാവാത്തതു പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ടു.
മത്സ്യ-മാംസങ്ങള്‍ക്കു വില ഏകീകരണം ഉറപ്പാക്കണമെന്നു സഭ ആവശ്യപ്പെട്ടു.
കാസര്‍കോട്ടെ പ്രധാന കേന്ദ്രങ്ങളിലും കളി സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും കൈയേറ്റം വര്‍ധിച്ചിരിക്കുകയാണെന്നും അതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആധ്യക്ഷം വഹിച്ചു. ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.