ഉപ്പള: വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കു സമാഹരിച്ച സാധനങ്ങള്‍ മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും മുസ്ലിം ലീഗ് നേതാക്കളും ചേര്‍ന്ന് മറിച്ചുവിറ്റുവെന്ന സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവണമെന്നാവശ്യപെട്ട് എസ്ഡിപിഐ മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഭരണത്തിന്റെ തണലില്‍ മംഗല്‍പാടി പഞ്ചായത്തില്‍ വര്‍ഷങ്ങളായി മുസ്ലിം ലീഗ് അഴിമതി വ്യാപകമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ലീഗ് ഭരണത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അഴിമതിയുടെ ഭാഗമാണ് ഇതെന്നു എസ്ഡിപിഐ ഭാരവാഹികള്‍ ആരോപിച്ചു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ഭരണസമിതി അംഗങ്ങളും രാജിവെക്കണമെന്നും മാര്‍ച്ച് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷെരീഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ ബന്തിയോട് ആധ്യക്ഷം വഹിച്ചു. അന്‍വര്‍ ആരിക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി, സെക്രട്ടറി ഇംതിയാസ് ഉപ്പള, സലീം ബൈദള പ്രസംഗിച്ചു. നയബസാര്‍ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മംഗല്‍പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു.