തൃശൂർ: ട്യൂഷന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശി നൗഷാദാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്. സ്വന്തം വീ
ട്ടിലാണ് ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നത്. നിരവധി കുട്ടികളാണ് ഇവിടേക്ക് ട്യൂഷനായി എത്തിയിരുന്നത്. ഇവരില്‍ മൂന്നു പേരാണ് നിലവില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. കൂടുതൽ വിദ്യാർത്ഥിനികളെ പീഡനത്തിനു ഇരയാക്കിയിട്ടുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷണം തുടരുന്നു.അറസ്റ്റിലായ നൗഷാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.








