മേൽപ്പറമ്പ് : ചെമ്മനാട് ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലെ കീഴൂർ കടപ്പുറത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് അടിപടലം നിലംപൊത്തി. ഹൈമാസ്റ് പോസ്റ്റിന്റെ അടിഭാഗം തുരുമ്പെടുത്തതിനെ തുടർന്നാണ് ഹൈമാസ്റ്റലൈറ്റിനു ദുരന്തത്തെ നേരിട്ടത് .
ആളുകൾ പതിവായി ഒത്തുകൂടുന്ന സ്ഥലത്താണ് സംഭവം നടന്നത്. അപകടസമയത്ത് അവിടെ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായാതെന്ന് നാട്ടുകാർ ആശ്വാസം പ്രകടിപ്പിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആധികൃതരും പൊതുസൗകര്യങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യേണ്ട ജീവനക്കാരും കടമകളിൽ പ്രകടിപ്പിക്കുന്ന അനാസ്ഥയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ആരോപണമുണ്ട്. രാഷ്രീയ നേതൃത്വങ്ങൾക്കും ഇത്തരം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ആക്ഷേപമുണ്ട്. ഹൈമാസ്റ് ലൈറ്റ് പോസ്റ്റോടെ തകർന്നു വീണതിന്റെ ഫോട്ടോകൾ സഹിതം ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സാമൂഹിക പ്രവർത്തകൻ കെ. എസ്. സാലി, കീഴൂർ പരാതി നൽകി .
തകർന്ന ഹൈമാസ്റ്റ് ലൈറ്റ് എത്രയും വേഗം നീക്കം ചെയ്ത് സുരക്ഷിതമായ രീതിയിൽ പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും, പഞ്ചായത്തിന്റെ പരിധിയിലുള്ള മറ്റ് ഹൈമാസ്റ്റ് ലൈറ്റുകളും സമഗ്രമായി പരിശോധിച്ച് അപകടസാധ്യതയുള്ളവയ്ക്ക് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.







