കാസര്‍കോട്: 22 കാരിയെ ക്വാര്‍ട്ടേഴ്‌സില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. പനയാല്‍, പെരിയാട്ടടുക്കം സ്വദേശിനിയുടെ പരാതിയില്‍ ബേക്കല്‍, കുന്നിലെ മന്‍സൂര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ (വ്യാഴം)ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. കുന്നിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ആണ്‍ സുഹൃത്തായ മന്‍സൂര്‍ തടഞ്ഞു വച്ച ശേഷം കൈപിടിച്ച് തിരിക്കുകയും തലയ്ക്കും കഴുത്തിനും അടിച്ചതായും യുവതി ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മര്‍ദ്ദനത്തിനു ഇരയായ സ്ത്രീ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.







