കാസർകോട് : കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് അവസാനിപ്പിക്കാനുള്ള ദക്ഷിണ റെയിൽവേയുടെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെനേരിൽ കണ്ട് നിവേദനം നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി അറിയിച്ചു.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് നിർത്തലാക്കിയാൽ ജില്ലയിലെ വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. ചെറുകിട-ഇടത്തരം വ്യാപാരികളും വിവിധ വ്യാപാര സ്ഥാപനങ്ങളും റെയിൽവേ പാർസൽ സർവ്വീസിനെ ആശ്രയിച്ചാണ് ചരക്കുനീക്കം നടത്തുന്നതെന്നും, ഈ സേവനം ഇല്ലാതാകുന്നത് വ്യാപാര പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അശ്വിനി ചൂണ്ടിക്കാട്ടി.







