കാസര്‍കോട്: വൊര്‍ക്കാടി, ദേവന്തപ്പടപ്പിലെ കിഷന്‍ കുമാറി (32)നെ കാണാതായി. പിതാവ് ഐത്തപ്പ ഷെട്ടി നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെങ്കല്‍ ക്വാറിയിലെ റൈറ്ററായി ജോലി ചെയ്തു വരികയായിരുന്നു കിഷന്‍ കുമാര്‍. ജൂലായ് 16ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. അതിനു ശേഷം തിരിച്ചെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.







