ഓപ്പറേഷന്‍ തൂഫാന്‍: കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവാവ് നീലേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവാവിനെ നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, ചേലോറ, കാപ്പാട്ടെ കെപി ഷാനിഷി(35)നെയാണ് നീലേശ്വരം എസ്‌ഐ കെ. അജിതയും സംഘവും അറസ്റ്റു ചെയ്തത്. കാറില്‍ നിന്നു 1.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍ കെ. മുരളീധരനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. ഇന്നലെ (തിങ്കള്‍) രാത്രി 9.40 മണിയോടെ പൊലീസ് സംഘം നീലേശ്വരത്ത് മാര്‍ക്കറ്റ് ജംഗ്ഷനില്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കാര്‍ എത്തിയത്. പൊലീസ് സംഘത്തെ കണ്ടതോടെ കാര്‍ പിന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.
പൊലീസ് സംഘത്തില്‍ എഎസ്‌ഐ ഉമേശന്‍, പൊലീസുകാരായ സന്തോഷ്, സുജിത്ത്, ദിലീഷ് കുമാര്‍, കെ.സുരേന്ദ്രൻ , അഭിലാഷ് എന്നിവരുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page