നവോത്ഥാന നായകരെക്കുറിച്ച് ക്വിസ് മത്സരം : ഇരിയണ്ണിക്ക് അവിസ്മരണീയ അനുഭവം


ബോവിക്കാനം: കേരളീയ നവോത്ഥാന നായകരുടെ ആത്മകഥകളിലും ജീവചരിത്രങ്ങളിലും ആഴ്ന്നിറങ്ങിയ ജില്ലാതല ക്വിസ് മത്സരം കാണികൾക്കും മത്സരാർത്ഥികൾക്കും കൂതൂഹലം പകർന്നു. മുരളീധരൻ മൊറാഴ നയിച്ച മത്സരത്തിൽ നൂറിൽപ്പരം പേർ മാറ്റുരച്ചു .ജില്ലാ ക്വിസ് അസോസിയേഷൻ ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റ
സഹകരണത്തോടെ ഇരിയണ്ണിയിൽ നടത്തിയ മത്സരം മുൻ എൽ ബി എസ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ കെ ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളദേവി മുഖ്യാതിഥിയായിരുന്നു .ക്വിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി തമ്പാൻ മാസ്റ്റർ , കെ കെ മോഹനൻ മാസ്റ്റർ, വി ജിത്ത്, സജീവൻ മടപ്പറമ്പത്ത്, പി സുചീന്ദ്രനാഥ് പ്രസംഗി ച്ചു .മധു വാഹിനി ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് സി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി സ്വാഗതവും കെ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. മത്സര വിജയികൾ:എൽ പി വിഭാഗം_ ഒന്നാം സ്ഥാനം–ദിയ മനോജ് തോണിപള്ളം -അഭിമന്യു തീയ്യടുക്കം, രണ്ടാം സ്ഥാനം: സ്വാതിക് നാഥ് കോട്ടച്ചേരി- ആദിഷ് മുന്നാട്, മൂന്നാം സ്ഥാനം –സാരംഗ് പി പേരടുക്കം- ഋഷിക പി പേരടുക്കം ,യുപി വിഭാഗം: ഒന്നാം സ്ഥാനം ദിയ ലക്ഷ്മി എം കുറ്റിക്കോൽ -ഹൃദ്യ കെ എം കാരക്കുഴി , രണ്ടാം സ്ഥാനം:ദിയ പ്രസാദ് കോടോത്ത് -ശിവദ മോഹൻ ഒടയംചാൽ,
മൂന്നാം സ്ഥാനം: സത്യജിത്ത് എസ് നീലേശ്വരം -തന്മയ പി എസ് നീലേശ്വരം
ഹൈസ്കൂൾ വിഭാഗം: ആദർശ് മോഹൻ- ആദിത്ത് മോഹൻ ബേത്തൂർപ്പാറ, രണ്ടാം സ്ഥാനം – അശ്വിൻ രാജ് കെ നീലേശ്വരം- നീലിമ പി പാലക്കുന്ന്, മൂന്നാം സ്ഥാനം – ഹരി ഗോവിന്ദ് സി നീലേശ്വരം- ശ്രീനന്ദ എസ് നായർ പുങ്ങംചാൽ, പൊതു വിഭാഗം: ഒന്നാം സ്ഥാനം–
പവിത്രൻ കുറ്റിക്കോൽ- സതീശൻ വയമ്പ്, രണ്ടാം സ്ഥാനം — നവ്യ പ്രസാദ് കോടോത്ത് – ദീപ ഒടയംചാൽ, മൂന്നാം സ്ഥാനം –ഗായത്രി അജിത് വയമ്പ് – സ്വാതി എം കാറഡുക്ക

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page