നീലേശ്വരം: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ ₹25,000 രൂപ കരിന്തളം കോയിത്തട്ടയിലെ വിജില യഥാർഥ ഉടമയ്ക്കു തിരി ച്ചേൽപ്പിച്ചു.
വിജിലയുടെ സത്യസന്ധതയെ നാട്ടുകാർ പ്രകീർത്തിച്ചു. ഏവർക്കും മാതൃകയായ വിജിലയെ അവർ കൈയടിച്ചു പ്രശംസിച്ചു. വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയെ പണം കണ്ടെത്തിയ പണം പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടു ക്കുകയായിരുന്നു. ഇന്ന് രാവിലെ നീലേശ്വരം പോസ്റ്റ് ഓഫീസിന് സമീപത്തു നിന്നാണ് വിജിലയ്ക്ക് റോഡരികിൽ നിന്നും 25000 രൂപ കളഞ്ഞു കിട്ടിയത് .തുടർന്ന് പണം നീലേശ്വരം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.അന്വേഷണത്തിൽ പണത്തിന്റെ ഉടമ കണിച്ചിറ യിലെ അമ്പാടിയുടെ മകൻ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണനാണെന്ന് തിരിച്ചറിയുകയും പോലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർമാരായ കെ അജിത,കെ വി രതീശൻ ,പി ആർ ഒ പ്രകാശൻ കെ വി എന്നിവരുടെ സാന്നിധ്യത്തിൽ പണം വിജില ഉണ്ണിക്കൃഷ്ണന് നൽകുകയുമായിരുന്നു.
യുവതിയുടെ സത്യസന്ധതയെ നാട്ടുകാരും സാമൂഹിക പ്രവർത്തകരും അഭിനന്ദിച്ചു. നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചതിൽ ഉടമ ഉണ്ണികൃഷ്ണൻ യുവതിക്ക് നന്ദി രേഖപ്പെടുത്തി. യുവതിയുടെ ഈ മാതൃകാപരമായ പ്രവർത്തി സമൂഹത്തിന് നല്ല സന്ദേശമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.കോയിത്തട്ടയിലെ ജയന്റെ ഭാര്യയാണ് വിജില







